Top

പന്തീരാങ്കാവ് യുഎപിഎ കേസ്: എന്‍ഐഎ ഹരജിയിൽ വാദം വെള്ളിയാഴ്ച

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം എൻഐഎ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ഹരജി കോടതി തള്ളുകയായിരുന്നു.

പന്തീരാങ്കാവ് യുഎപിഎ കേസ്: എന്‍ഐഎ ഹരജിയിൽ വാദം വെള്ളിയാഴ്ച
X

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹരജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേൾക്കും. അപ്പീൽ ബുധനാഴ്ച്ച പരി​ഗണിച്ച കോടതി വാദം കേൾക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

എൻഐഎ സമർപ്പിച്ച അപ്പീലിന്റെ പകർപ്പ് ഇതുവരെ ലഭിച്ചില്ലെന്ന അലന്റേയും താഹയുടേയും അഭിഭാഷകരുടെ ആവശ്യം പരി​ഗണിച്ചാണ് കോടതി വാദം കേൾക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എം ആര്‍ അനിതയുമായിരുന്നു നേരത്തെ അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ജസ്റ്റിസ് അനിത കോഴിക്കോട് കോടതിയില്‍ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു.

കൊച്ചി എന്‍ഐഎ കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സീമിപിച്ചത്. 10 മാസത്തോളം ജയിലില്‍ കഴിഞ്ഞ അലനും താഹക്കും കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജയിൽ മോചിതരായത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം എൻഐഎ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ഹരജി കോടതി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it