Kerala

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയുടെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി

അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് അപേക്ഷയിലെ സ്ഥിതിവിവരം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. വിജലന്‍സ് ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷിച്ച് കോടതിയില്‍ അറിയിക്കണം. ഫെബ്രുവരി 18 ന് മുന്‍പ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയിലെ നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കണം

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയുടെ  സ്ഥിതി അറിയിക്കണമെന്ന്  ഹൈക്കോടതി
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിവരം അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം. അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് അപേക്ഷയിലെ സ്ഥിതിവിവരം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

വിജലന്‍സ് ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷിച്ച് കോടതിയില്‍ അറിയിക്കണം. ഫെബ്രുവരി 18 ന് മുന്‍പ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയിലെ നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കണം.നോട്ട് നിരോധന കാലത്ത് ഇബ്രാംഹിംകുഞ്ഞിന് ചുമതലയുള്ള ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത 10 കോടി നിക്ഷപിച്ചെന്നും ഇത് പാലാരിവട്ടം പാലം അടക്കമുള്ള നിര്‍മാണങ്ങളില്‍ നിന്ന് ലഭിച്ച കോഴപ്പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഗിരിഷ് ബാബു സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്

Next Story

RELATED STORIES

Share it