Kerala

പാലാരിവട്ടം മേല്‍പാലം: വിജിലന്‍സ് പ്രാഥമിക റിപോര്‍ട് ഉടന്‍ കൈമാറും; വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ടെന്ന് സൂചന

കോണ്‍ക്രീറ്റ്, കമ്പികള്‍, ടാറിങ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയുടെ റിപോര്‍ട്ട് തിരുവനന്തപുരത്തെ ലബോറട്ടറിയില്‍ നിന്ന് വിജിലന്‍സിനു ലഭിച്ചു. പരിശോധനാ ഫലവും വിജിലന്‍സ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപോര്‍ട്ട് കൈമാറുക. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും

പാലാരിവട്ടം മേല്‍പാലം: വിജിലന്‍സ് പ്രാഥമിക റിപോര്‍ട് ഉടന്‍ കൈമാറും; വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ടെന്ന് സൂചന
X

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ചു അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടര്‍ക്കു കൈമാറും. പാലം നിര്‍മാണത്തിലെ വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ട് തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.കോണ്‍ക്രീറ്റ്, കമ്പികള്‍, ടാറിങ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയുടെ റിപോര്‍ട്ട് തിരുവനന്തപുരത്തെ ലബോറട്ടറിയില്‍ നിന്ന് വിജിലന്‍സിനു ലഭിച്ചു. പരിശോധനാ ഫലവും വിജിലന്‍സ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപോര്‍ട്ട് കൈമാറുക. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും. നേരത്തേ ഐഐടി സംഘം നടത്തിയ പരിശോധനയില്‍ പാലം നിര്‍മാണത്തില്‍ ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.

മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ പരിശോധനയ്ക്കായി ചെന്നൈ ഐഐടി സംഘം ഇന്ന് എത്തുമെന്നാണ് വിവരം. അതിനു ശേഷം പാലത്തില്‍ വീണ്ടും പരിശോധന നടത്തും. ഐഐടി സംഘത്തിന്റെ നിര്‍ദേശം ലഭിക്കാതെ തുടര്‍ ജോലികള്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ പാലം ജൂണ്‍ ഒന്നിനു തുറക്കാന്‍ കഴിയുമെന്നും ഉറപ്പില്ല. പാലത്തിന്റെ ചില ഭാഗങ്ങളിലെ ടാറിങ് ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ആര്‍ബിഡിസികെ ആവശ്യപ്പെട്ട പ്രകാരം കരാറുകാരന്‍ കൂടുതല്‍ തൊഴിലാളികളെ ജോലികള്‍ക്ക് എത്തിച്ചെങ്കിലും ഐഐടി സംഘത്തിന്റെ നിര്‍ദേശമില്ലാതെ പാലത്തിന്റെ അപ്രോച്ച് ബെയറിങ് നന്നാക്കുന്നതുള്‍പ്പെടെയുളള ജോലികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ല. പാലത്തിലെ എക്‌സ്പാന്‍ഷന്‍ ജോയിന്റ് വെല്‍ഡിങ്ങും അനുബന്ധ ജോലികളുമാണ് ഇന്നലെ നടന്നത്.

Next Story

RELATED STORIES

Share it