Kerala

പാലാരിവട്ടം മേല്‍പാലം: ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധി പരിശോധന നടത്തി

പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം വിജിലന്‍സ് നേരത്തെ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് കോണ്‍ഗ്രസ് അംഗമായ ഭൂപീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പാലത്തില്‍ പരിശോധന നടത്തിയത്.പാലത്തിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമെന്ന് ഭൂപീന്ദര്‍ സിങ്ങ്

പാലാരിവട്ടം മേല്‍പാലം: ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധി പരിശോധന നടത്തി
X

കൊച്ചി: നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് തകര്‍ന്ന പാലാരിവട്ടം മേല്‍പാലത്തില്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം വിജിലന്‍സ് നേരത്തെ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് കോണ്‍ഗ്രസ് അംഗമായ ഭൂപീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പാലത്തില്‍ പരിശോധന നടത്തിയത്.പാലത്തിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തില്‍ സാമ്പിള്‍ എടുക്കേണ്ട സ്ഥലങ്ങള്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ വിജിലന്‍സ് സംഘം വീണ്ടും പാലം പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും.

42 കോടിയിലധികം രൂപ മുടക്കി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ തകരുകയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ മെയ് മുതല്‍ അടച്ചിട്ട പാലത്തില്‍ ചെന്നൈ ഐ ഐടിയില്‍ നിന്നുള്ള വിദഗ്ദ സംഘവും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘവും പരിശോധന നടത്തി പാലം പുതുക്കി പണിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പാലത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ 10 മാസം വേണ്ടിവരുമെന്നും അതിനു ശേഷം മാത്രമെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുകയുളളുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം വിജിലന്‍സ് തേടിയിരിക്കുന്നത്.

Next Story

RELATED STORIES

Share it