Kerala

പാലാരിവട്ടം മേല്‍പാലം: നിര്‍മാണ കമ്പനിയുടെ എംഡിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

ആര്‍ ഡി എസ് കമ്പനി എംഡി സുമിത് ഗോയലിനെയാണ് വിജിലന്‍സ് സംഘം കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.രാവിലെ 11 മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുന്നത്.പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു

പാലാരിവട്ടം മേല്‍പാലം: നിര്‍മാണ കമ്പനിയുടെ എംഡിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
X

കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം പാലം നിര്‍മാണം നടത്തിയ കമ്പനി എംഡി ചോദ്യം ചെയ്യുന്നു. ആര്‍ ഡി എസ് കമ്പനി എംഡി സുമിത് ഗോയലിനെയാണ് വിജിലന്‍സ് സംഘം കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.രാവിലെ 11 മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുന്നത്.പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സുമിത് ഗോയലിനെയും ചോദ്യം ചെയ്യുന്നത്. പാലം നിര്‍മാണത്തില്‍ ഗുരതരക്രമക്കേടും വീഴ്ചയും സംഭവിച്ചതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നത്.ഇതിന്റെ ഭാഗമായി കോടതിയില്‍ എഫ് ഐ ആറും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിര്‍മാണത്തിനായി ഉപയോഗിച്ച സിമന്റ്,കമ്പി എന്നിവയുടെ അളവില്‍ കുറവ് വന്നിരുന്നതായും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് സുമിത് ഗോയലില്‍ നിന്നും തേടുമെന്നാണ് വിവരം.കമ്പനിയുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകളും നേരത്തെ വിജിലന്‍സ് ശേഖരിച്ചിരുന്നു.ഇക്കാര്യങ്ങളിലെല്ലാം സുമിത് ഗോയലില്‍ നിന്നും വിജിലന്‍സ് വ്യക്തത തേടും.

Next Story

RELATED STORIES

Share it