Kerala

പാലാരിവട്ടം മേല്‍പാലം: പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ്; അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും വിജിലന്‍സ്. ഉന്നതന്മാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ ശേഷിയുള്ളവരുമായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നും വിജിലന്‍സ് സംഘം പറയുന്നു

പാലാരിവട്ടം മേല്‍പാലം: പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ്; അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പേരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് സംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുുന്നത്. ടി ഒ സൂരജിനെ കൂടാതെ പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രോജക്ട്സിന്റെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ മാനേജിങ് ഡയറക്ടര്‍ ബെന്നി പോള്‍, പി ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.നിലവില്‍ ഇവര്‍ റിമാന്റിലാണ്. ഇവരുടെ റിമാന്റ് കാലാവധി ഇന്നവസാനിക്കും.

ടി ഒ സൂരജിന്റിതേടക്കമുള്ള ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.വെള്ളിയാഴ്ച്ചയാണ്് ടി ഒ സൂരജ് ഉള്‍പ്പടെ 4 പ്രതികളെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എറണാകുളം യൂനിറ്റ് അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഉന്നതന്മാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ ശേഷിയുള്ളവരുമായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നും കാണിച്ചാണ് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ കേസില്‍ ചോദ്യം ചെയ്ത മൂന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനച്ചിച്ചിട്ടുണ്ടെന്നാണ് വിവരം.അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

Next Story

RELATED STORIES

Share it