Kerala

പാലാരിവട്ടം മേല്‍പാല നിര്‍മ്മാണത്തിലെ അഴിമതി: എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം ഇന്ന്

അഴിമതി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും, ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ജനങ്ങളുടെ പണം കൊള്ളയടിച്ച് മുന്‍ മന്ത്രിയും അദ്ദേഹത്തിന്റെ ശിങ്കിടികളും വാരികൂട്ടിയ സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ നടപടിയെടുക്കുന്നതിന് പകരം, ആഭാസ സമരങ്ങള്‍ നടത്തി പ്രതികളുമായി ഒത്ത് കളിക്കുകയാണ് ഇടത് പക്ഷവും സര്‍ക്കാരും

പാലാരിവട്ടം മേല്‍പാല നിര്‍മ്മാണത്തിലെ അഴിമതി: എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം ഇന്ന്
X

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും, ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തുന്ന സമര പ്രഖ്യാപന സംഗമം ഇന്ന് പാലാരിവട്ടം മേല്‍ പാലത്തിന് സമീപം നടക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന സമര സംഗമത്തില്‍ എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പി മൊയ്തീന്‍ കുഞ്ഞ്, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ ധൃതി പിടിച്ചുള്ള പാലം നിര്‍മ്മാണങ്ങളിലൂടെ പൊതു ഖജനാവിന് കോടികളാണ് നഷ്ടപ്പെട്ടത്. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് നടത്തിയ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണം പുറത്ത് കൊണ്ട് വരാന്‍ കഴിയുമെന്ന് എസ്ഡിപി ഐ നേതാക്കള്‍ പറഞ്ഞു. ജനങ്ങളുടെ പണം കൊള്ളയടിച്ച് മുന്‍ മന്ത്രിയും അദ്ദേഹത്തിന്റെ ശിങ്കിടികളും വാരികൂട്ടിയ സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ നടപടിയെടുക്കുന്നതിന് പകരം, ആഭാസ സമരങ്ങള്‍ നടത്തി പ്രതികളുമായി ഒത്ത് കളിക്കുകയാണ് ഇടത് പക്ഷവും സര്‍ക്കാരും. പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതിചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സിന് ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിലൂടെ വന്‍ സ്രാവുകളെ ഒഴിവാക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലം കുംഭകോണത്തിലെ മുഴുവന്‍ കാര്യങ്ങളും പുറത്ത് കൊണ്ട് വരുവാനും, പ്രതികള്‍ രക്ഷപ്പെടാതിരിക്കാനും ശക്തമായ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്ഡിപിഐ നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു.

Next Story

RELATED STORIES

Share it