Kerala

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും; ശനിയാഴ്ച ഹാജരാകണം

ഗവര്‍ണറുടെ അനുമതി പ്രകാരം ഈ മാസം 15 ന് തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫിസില്‍ വെച്ച് ഇബ്രാംഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.ഈ മൊഴികള്‍ പരിശോധിച്ച ശേഷം ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇബ്രാംഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിനു ശേഷം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറിയിച്ചിരുന്നു.പാലം നിര്‍മാണത്തിന്റെ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനിക്ക് എട്ടു കോടി 25 ലക്ഷം രൂപ മുന്‍കൂര്‍ അനുവദിച്ചു നല്‍കിയെന്നതാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പ്രധാന ആരോപണം

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും; ശനിയാഴ്ച ഹാജരാകണം
X

കൊച്ചി: പാലാരിവട്ടം മേല്‍മാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് വീണ്ടും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ ചോദ്യം ചെയ്യും.ശനിയാ്‌ഴ്ച് ചോദ്യം ചെയ്യലിന് ഹാജരാകന്‍ ഇബ്രാംഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ് നല്‍കി.ഗവര്‍ണറുടെ അനുമതി പ്രകാരം ഈ മാസം 15 ന് തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫിസില്‍ വെച്ച് ഇബ്രാംഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.ഈ മൊഴികള്‍ പരിശോധിച്ച ശേഷം ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇബ്രാംഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിനു ശേഷം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറിയിച്ചിരുന്നു.പാലം നിര്‍മാണത്തിന്റെ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനിക്ക്് എട്ടു കോടി 25 ലക്ഷം രൂപ മുന്‍കൂര്‍ അനുവദിച്ചു നല്‍കിയെന്നതാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പ്രധാന ആരോപണം.മന്ത്രിയെന്ന നിലയില്‍ അതിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് വിജിലന്‍സിനോട് ഇബ്രാഹിംകുഞ്ഞ് പറഞ്ഞതെന്നാണ് വിവരം.കേസില്‍ കമ്പനി എംഡി സുമിത് ഗോയല്‍, അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് എന്നിവരെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയും രേഖകളും വിജിലന്‍സ് പരിശോധിച്ചു.

ഇതിനു ശേഷം പൊതുമരാമത്ത് വകുപ്പിനെ ഏതാനും ഉദ്യോഗസ്ഥരെയും വിജിലന്‍സ് വിളിച്ചു വരുത്തി മൊഴിയെടുത്തതായാണ് വിവരം.ഇതിനു ശേഷം ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയും വിജിലന്‍സ് പരശോധിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചതെന്നാണ് അറിയുന്നത്.തിരുനവനന്തപുരത്ത് വെച്ചു തന്നെയായിരിക്കും രണ്ടാമതും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക.ഈ ചോദ്യം ചെയ്യലിനു ശേഷം കേസുമായി ബന്ധപ്പെട്ട് ഇബ്രാംഹിംകുഞ്ഞിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.. റോഡസ് ആന്റ് ബ്രിഡ്‌സജസ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഷിനെയും വരും ദിവസം വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it