Kerala

പാലാരിവട്ടം പാലം: ചോദ്യം ചെയ്യലിനു വിജിലന്‍സ് മുമ്പാകെ ഹാജരാകുമെന്ന് ഇബ്രാഹിംകുഞ്ഞ്

മുമ്പും താന്‍ വിജിലന്‍സിനോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണയും വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കും.കേസ് അന്വേഷണ ഘട്ടത്തിലാണ്.ഈ സാഹചര്യത്തില്‍ കുടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ കുടുതല്‍ ഒന്നും പറയാനില്ലെന്നും ചോദ്യത്തിന് മറുപടിയായി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാല നിര്‍മാണ അഴിമതിക്കേസില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യുന്നതിന് വിജിലന്‍സ് ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച രാവിലെ 11 ന് പൂജപ്പുരയിലുള്ള വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു

പാലാരിവട്ടം പാലം: ചോദ്യം ചെയ്യലിനു വിജിലന്‍സ് മുമ്പാകെ ഹാജരാകുമെന്ന് ഇബ്രാഹിംകുഞ്ഞ്
X

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ വിജിലന്‍സിനു മുമ്പാകെ ഹാജരാകും.ചോദ്യം ചെയ്യലിന് ഹാജരാണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ നിന്ന് തനിക്ക് നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും താന്‍ ഹാജരാകുമെന്നും വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മുമ്പും താന്‍ വിജിലന്‍സിനോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണയും വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കും.കേസ് അന്വേഷണ ഘട്ടത്തിലാണ്.ഈ സാഹചര്യത്തില്‍ കുടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ കുടുതല്‍ ഒന്നും പറയാനില്ലെന്നും ചോദ്യത്തിന് മറുപടിയായി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാല നിര്‍മാണ അഴിമതിക്കേസില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യുന്നതിന് വിജിലന്‍സ് ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച രാവിലെ 11 ന് പൂജപ്പുരയിലുള്ള വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ അനുമതി നല്‍കിയ ശേഷമുള്ള ചോദ്യംചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിംകുഞ്ഞിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി നാലുമാസം മുമ്പാണ് ഗവര്‍ണര്‍ക്ക് വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അറസ്റ്റുണ്ടാവുമോ എന്നകാര്യത്തില്‍ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാവും വിജിലന്‍സ് തീരുമാനമെടുക്കുക.കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണ മുന്നയിച്ചതോടെയാണ് ഇബ്രാഹിംകുഞ്ഞ് പ്രതിക്കൂട്ടിലായത്.

കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശാനുസരണമായിരുന്നുവെന്നും സര്‍ക്കാരിന്റെ നയം നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമുള്ള കാര്യങ്ങളായിരുന്നു ടി ഒ സൂരജ് പറഞ്ഞത്. അടിസ്ഥാന രഹിതമായ ആരോപണമാണ് സൂരജ് ഉന്നയിച്ചതെന്ന നിലപാടുമായി ഇബ്രാഹിംകുഞ്ഞ് രംഗത്തു വന്നിരുന്നുവെങ്കിലും വിജിലന്‍സ് ഇത് സംബന്ധിച്ച് സൂരജിനെ വിശദമായി ചോദ്യം ചെയ്ത്് വിവര ശേഖരണം നടത്തിയിരുന്നു.തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യണമെന്ന നിലപാടില്‍ വിജിലന്‍സ് എത്തിയത്.കേസില്‍ ടി ഒ സൂരജിനെക്കൂടാതെ പാലത്തിന്റെ നിര്‍മാണ കരാറെടുത്ത ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ടി തങ്കച്ചന്‍ എന്നിവരെ കേസില്‍ വിജിലന്‍സ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Next Story

RELATED STORIES

Share it