Kerala

പാലാരിവട്ടം പാലം: വിജിലന്‍സിന്റെ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല; ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേഷണം വഴിമുട്ടി

കഴിഞ്ഞ മാസമാണ് വിജിലന്‍സ് സംഘം സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ 19 ദിവസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാം ഘട്ടം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല.

പാലാരിവട്ടം പാലം: വിജിലന്‍സിന്റെ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല; ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേഷണം വഴിമുട്ടി
X

കൊച്ചി: പാലാരി വട്ടം മേല്‍പാല നിര്‍മാണ അഴിമതിയും ക്രമക്കേടും അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ പങ്ക് അന്വേഷിക്കാന്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നതായി ആക്ഷേപം.കഴിഞ്ഞ മാസമാണ് വിജിലന്‍സ് സംഘം സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ 19 ദിവസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാം ഘട്ടം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല.നേരത്തെ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാറെടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി എംടി സുമിത് ഗോയല്‍,പി ഡി തങ്കച്ചന്‍,ബെന്നി പോള്‍ എന്നിവരെ വിജിലന്‍സ് അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് 30 നാണ് പ്രതികളെ മുവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത് . അറുപത്തി അഞ്ചാം ദിവസമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. ഇതിനിടയില്‍ ടി ഒ സൂരജ് ഇബ്രാഹിംകുഞ്ഞിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാരന് മുന്‍ കൂര്‍ പണം നല്‍കിയതെന്നായിരുന്നു ടി ഒ സൂരജിന്റെ ആരോപണം. തുടര്‍ന്ന് വീണ്ടും ടി ഒ സൂരജിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തതിനു ശേഷം ഇബ്രാഹിംകുഞ്ഞിന്റെ പങ്കും അന്വേഷിക്കേണ്ടതുടണ്ടെന്നും ഇതിനായി അനുമതി തേടി സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ തയാറായിട്ടില്ലത്രെ

Next Story

RELATED STORIES

Share it