Kerala

പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാണോയെന്ന് ഹൈക്കോടതി

റിമാന്റില്‍ കഴിയുന്ന പൊതുമാരമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സുരജ് അടക്കമുള്ള പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരമാര്‍ശം.പാലത്തിന്റെ ബലക്ഷയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.പാലം നിര്‍മാണത്തിന് ആരാണ് മേല്‍നോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണന്നും കുടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു

പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാണോയെന്ന് ഹൈക്കോടതി
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം പഞ്ചവടിപ്പാലമാണോയെന്ന് ഹൈക്കോടതി.പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമാരമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സുരജ് അടക്കമുള്ള പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരമാര്‍ശം.പാലത്തിന്റെ ബലക്ഷയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.പാലം നിര്‍മാണത്തിന് ആരാണ് മേല്‍നോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണന്നും കുടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിര്‍ദേശിച്ചു. താന്‍ സര്‍ക്കാരിന്റെ ഉപകരണം മാത്രമായിരുന്നുവെന്നും സര്‍ക്കാര്‍ ഫയലുകളില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ടി ഒ സൂരജിന്റെ വാദം. ടി ഒ സൂരജിനെക്കൂടാതെ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പാലം നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം ഡി ബെന്നി പോള്‍, ആര്‍ബിഡിസി കെ അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.കേസ് ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it