Kerala

പാലാരിവട്ടം പാലം:സൂരജ് അടക്കമുള്ള പ്രതികളുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും; കുടതുല്‍ ഒന്നും പറയാനില്ലെന്ന് ടി ഒ സൂരജ്

നാലുപേരെയും മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി മുമ്പാകെ ഇന്ന് ഹാജരാക്കും. കൊച്ചിയിലെ വിജിലന്‍സ് ക്യാംപ് സിറ്റിംഗിലായിരിക്കും ഹാജരാക്കുക. ഇതിനായി നാലുപേരെയും മൂവാറ്റുപുഴയിലെ ജയിലില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോന്നു. നാലുപേരുടെയും ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയുടെപരിഗണനയിലിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ടി ഒ സൂരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാലാരിവട്ടം പാലം:സൂരജ് അടക്കമുള്ള പ്രതികളുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും; കുടതുല്‍ ഒന്നും പറയാനില്ലെന്ന് ടി ഒ സൂരജ്
X

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാലു പ്രതികളുടെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. നാലുപേരെയും മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി മുമ്പാകെ ഇന്ന് ഹാജരാക്കും. കൊച്ചിയിലെ വിജിലന്‍സ് ക്യാംപ് സിറ്റിംഗിലായിരിക്കും ഹാജരാക്കുക. ഇതിനായി നാലുപേരെയും മൂവാറ്റുപുഴയിലെ ജയിലില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോന്നു. നാലുപേരുടെയും ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ടി ഒ സൂരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ആര്‍ഡിഎസ് എം ഡി സുമിത് ഗോയല്‍, ബെന്നി പോള്‍, എം ഡി തങ്കച്ചന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മറ്റു മൂന്നു പേര്‍.നേരത്തെ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതിയോടെ വിജിലന്‍സ് സംഘം ജയിലിലെത്തി സൂരജിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനമാക്കിയുളള റിപോര്‍ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it