Kerala

പാലാരിവട്ടം മേല്‍പാലം : ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍മൂലമെന്ന് എസ്ഡിപിഐ

ആര്‍ഡിഎസ് കമ്പനിക്ക് അവിഹിതമായി പണം നല്‍കിയത് മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഹൈക്കോടതിയില്‍ ടി ഒ സൂരജ് വെളിപ്പെടുത്തിയതോടെ ഇബ്രാഹിം കുഞ്ഞിന്റെ കുരുക്ക് കൂടുതല്‍ മുറുകുകയാണ്. അറസ്റ്റ് ഭയന്ന് കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്റെ സംരക്ഷണം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്

പാലാരിവട്ടം മേല്‍പാലം : ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍മൂലമെന്ന് എസ്ഡിപിഐ
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമേക്കടിലും അഴിമതിയിലും പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന് എസ്ഡിപി ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആരോപിച്ചു.ആര്‍ഡിഎസ് കമ്പനിക്ക് അവിഹിതമായി പണം നല്‍കിയത് മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഹൈക്കോടതിയില്‍ ടി ഒ സൂരജ് വെളിപ്പെടുത്തിയതോടെ ഇബ്രാഹിം കുഞ്ഞിന്റെ കുരുക്ക് കൂടുതല്‍ മുറുകുകയാണ്.

അറസ്റ്റ് ഭയന്ന് കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്റെ സംരക്ഷണം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്.ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ നടത്തിയ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളെക്കുറിച്ചും അന്വേഷണം നടത്താന്‍ ഇടത് സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം അനധികൃതമായി ഇബ്രാഹിം കുഞ്ഞ് നടത്തിയ സ്വത്ത് സമ്പാദനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി ) അന്വേഷണം നടത്തണമെന്നും വി എം ഫൈസല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it