Kerala

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി; ഒന്നാം പ്രതി സുമിത് ഗോയല്‍ ലാപ് ടോപിന്റെ പാസ് വേര്‍ഡ് വിജിലന്‍സിന് കൈമാറണമെന്ന് ഹൈക്കോടതി

സുമിത് ഗോയലിന്റെ വസതിയില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത ലാപ് ടോപ്പിന്റെ പാസ് വേഡ് ഗോയലോ, ജീവനക്കാരോ കൈമാറുന്നില്ലന്നുംഅന്വേഷണവുമായി സഹകരിക്കുന്നില്ലന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നുണ്ടന്നും ഇക്കാര്യത്തില്‍ ഉപാധികള്‍ ഏര്‍പെടുത്താവുന്നതാണന്നും ചുണ്ടിക്കാട്ടിക്കാട്ടിയാണ് കോടതി ഗോയല്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത് . സാമ്പത്തിക വിവരങ്ങള്‍,ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ . ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഉപകരണങ്ങളുടെ മുഴുവന്‍ വിവരങ്ങളും പ്രതികള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നതാണ് ജാമ്യ വ്യവസ്ഥകള്‍.പാലം അഴിമതിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകള്‍ പൂര്‍ണമായും വെളിച്ചത്തു വന്നിട്ടില്ലന്നും ഇക്കാര്യത്തില്‍ സംശയമില്ലന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി; ഒന്നാം പ്രതി സുമിത് ഗോയല്‍ ലാപ് ടോപിന്റെ പാസ് വേര്‍ഡ് വിജിലന്‍സിന് കൈമാറണമെന്ന് ഹൈക്കോടതി
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കരാര്‍ കമ്പനി ആര്‍ ഡി എസിന്റെ മാനേജിംഗ് ഡയറക്ടറുമായ സുമിത് ഗോയല്‍ ലാപ് ടോപ്പിന്റെ പാസ് വേഡ് വിജിലന്‍സിന് കൈമാറണമെന്ന് ഹൈക്കോടതി. സുമിത് ഗോയലും ടി ഒ സുരജ് അടക്കമുള്ള പ്രതികള്‍ക്ക് ഉപാധികളാടെ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം.സുമിത് ഗോയലിന്റെ വസതിയില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത ലാപ് ടോപ്പിന്റെ പാസ് വേഡ് ഗോയലോ, ജീവനക്കാരോ കൈമാറുന്നില്ലന്നുംഅന്വേഷണവുമായി സഹകരിക്കുന്നില്ലന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നുണ്ടന്നും ഇക്കാര്യത്തില്‍ ഉപാധികള്‍ ഏര്‍പെടുത്താവുന്നതാണന്നും ചുണ്ടിക്കാട്ടിക്കാട്ടിയാണ് കോടതി ഗോയല്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത് . സാമ്പത്തിക വിവരങ്ങള്‍,ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ . ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഉപകരണങ്ങളുടെ മുഴുവന്‍ വിവരങ്ങളും പ്രതികള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നതാണ് ജാമ്യ വ്യവസ്ഥകള്‍.

പാലം അഴിമതിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകള്‍ പൂര്‍ണമായും വെളിച്ചത്തു വന്നിട്ടില്ലന്നും ഇക്കാര്യത്തില്‍ സംശയമില്ലന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.പ്രതികള്‍ ഇക്കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന് തന്നെ പരാതിയില്ലന്നും കോടതി ചൂണ്ടിക്കാട്ടി . രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത് . പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ഹാജരാവണം ,പാസ്പോര്‍ട് വിചാരണക്കോടതിയില്‍ 10 ദിവസത്തിനകം കെട്ടിവെയ്ക്കണം, ഫോണ്‍ നമ്പര്‍.ഇ-മെയില്‍ , ഇലക്ടോണിക് രേഖകള്‍ എന്നിവ അന്വേഷണ ഏജന്‍സിക്ക് കൈമാറണം . പ്രതികള്‍ സംസ്ഥാനം വിട്ടു പോവുന്നുണ്ടങ്കില്‍ അക്കാര്യം അന്വേഷണ ഏജന്‍സിയെ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി . നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നുവെങ്കിലും വീണ്ടും നല്‍കിയ ജാമ്യാപേക്ഷയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് 30 നാണ് പ്രതികളെ മുവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത് . അറുപത്തി അഞ്ചാം ദിവസമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.

Next Story

RELATED STORIES

Share it