Kerala

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: സൂരജ് അടക്കം മൂന്നു പേര്‍ക്കു കൂടി ജാമ്യം

സൂരജിനെക്കൂടാതെ കേസിലെ മറ്റു പ്രതികളായ പാലം നിര്‍മാണത്തിന്റെ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ആര്‍ബിഡിസികെ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നി വര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം അറസ്സ്റ്റിലായ ബെന്നി പോളിന് ഏതാനും ദിവസം മുമ്പ് കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ അന്ന് സൂരജ് അടക്കമുള്ള മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്ത് 30 നാണ് ടി ഒ സൂരജ് അടക്കമുളള നാലു പ്രതികളെ വിജിലന്‍സ് അറസ്റ്റു ചെയ്തത്

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: സൂരജ് അടക്കം മൂന്നു പേര്‍ക്കു കൂടി ജാമ്യം
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറ്‌സറ്റ് ചെയ്ത് റിമാന്റിലായിരുന്ന പൊതുമരാമത്ത് വകുപ്പ് സെക്ട്രറി ടി ഒ സൂരജ് അടക്കം മൂന്നു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സൂരജിനെക്കൂടാതെ കേസിലെ മറ്റു പ്രതികളായ പാലം നിര്‍മാണത്തിന്റെ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ആര്‍ബിഡിസികെ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം അറസ്സ്റ്റിലായ ബെന്നി പോളിന് ഏതാനും ദിവസം മുമ്പ് കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ അന്ന് സൂരജ് അടക്കമുള്ള മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ആഗസ്ത് 30 നാണ് ടി ഒ സൂരജ് അടക്കമുളള നാലു പ്രതികളെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.ഇതിനു ശേഷം 67 ദിവസത്തോളമായി ഇവര്‍ ജയിലിലായിരുന്നു.ഇതിനിടയില്‍ പല തവണ ഇവര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയും ടി ഒ സൂരജ് ഗുരുതരമായ അരോപണം ഉന്നയിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമാണ് കരാറുകാരന് മുന്‍ കൂര്‍ പണം നല്‍കിയതെന്ന് ടി ഒ സൂരജ് പറഞ്ഞിരുന്നു.നേരത്തെ വി കെ സൂരജിനെ ഒരു വട്ടം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സുരജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്.ഈ വിവരം വിജിലന്‍സ് ഹൈക്കോടതിയിലും റിപോര്‍ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ ഇതു സബന്ധിച്ച് വിജിലന്‍സിന് അനുമതി ലഭിച്ചിട്ടില്ല. അതു കൊണ്ടു തെന്ന ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേഷണം നീളുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it