Kerala

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: സൂരജ് അടക്കമുളള പ്രതികളുടെ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ടി ഒ സുരജിനെക്കൂടാതെ കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ഉദ്യോഗസ്ഥന്‍ പി ഡി തങ്കച്ചന്‍ എന്നിവരാണ് ഇപ്പോള്‍ റിമാന്റില്‍ കഴിയുന്നത്. ഇവര്‍ക്കൊപ്പം റിമാന്റിലായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ ബെന്നി പോളിന് നേരത്തെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.തങ്ങള്‍ അറസ്റ്റിലായ റിമാന്റിലായിട്ട് രണ്ടും മാസമായെന്നും ഇനിയും തങ്ങളെ റിമാന്റില്‍ വെയ്ക്കരുതെന്നുമെന്നുമാണ് പ്രതികളുടെ ആവശ്യം.എന്നാല്‍ പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാണെന്നും കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാ്യമം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് വിജിലന്‍സിന്റെ വാദം

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: സൂരജ് അടക്കമുളള പ്രതികളുടെ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
X

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടും അഴിമതിയെയും തുടര്‍ന്ന് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള മുന്നു പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ടി ഒ സുരജിനെക്കൂടാതെ കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ഉദ്യോഗസ്ഥന്‍ പി ഡി തങ്കച്ചന്‍ എന്നിവരാണ് ഇപ്പോള്‍ റിമാന്റില്‍ കഴിയുന്നത്. ഇവര്‍ക്കൊപ്പം റിമാന്റിലായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ ബെന്നി പോളിന് നേരത്തെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.തങ്ങള്‍ അറസ്റ്റിലായ റിമാന്റിലായിട്ട് രണ്ടും മാസമായെന്നും ഇനിയും തങ്ങളെ റിമാന്റില്‍ വെയ്ക്കരുതെന്നുമെന്നുമാണ് പ്രതികളുടെ ആവശ്യം.

എന്നാല്‍ പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാണെന്നും കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാ്യമം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് വിജിലന്‍സിന്റെ വാദം.കേസില്‍ ആരോപണ വിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കും അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിന്റെ അനുവാദം തേടി സര്‍ക്കാരിന് കത്തു നല്‍കിയിരിക്കുകയാണെന്നും വിജിലന്‍സ് പറയുന്നു.വി കെ ഇബ്രാഹിംകുഞ്ഞിനെതിര നേരത്തെ ടി ഒ സുരജ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് സൂരജ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it