Kerala

പാലാരിവട്ടം പാലം: ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധിപറയും

പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ വാദം വൈകിട്ട് കോടതി പിരിയുന്നതുവരേയും തുടര്‍ന്നതിനാല്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദമാണ് ഇന്നലെ പൂര്‍ത്തിയായത്. ലീഗല്‍ അഡൈ്വസറുടെ വാദം ഇന്നു പൂര്‍ത്തിയാകുന്നതോടെയാണ് വിധി പറയുക

പാലാരിവട്ടം പാലം: ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധിപറയും
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ ക്രമക്കേടുമായി ബന്ധപ്പെട്ട അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതി ഇന്ന് വിധി പറയും. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ വാദം വൈകിട്ട് കോടതി പിരിയുന്നതുവരേയും തുടര്‍ന്നതിനാല്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദമാണ് ഇന്നലെ പൂര്‍ത്തിയായത്. ലീഗല്‍ അഡൈ്വസറുടെ വാദം ഇന്നു പൂര്‍ത്തിയാകുന്നതോടെയാണ് വിധി പറയുക.

വാദത്തിനിടെ നിര്‍മാണ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ കോപ്പി കോടതി ആവശ്യപ്പെട്ടു. ഇത് ഇന്ന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ടി ഒ സൂരജിനെക്കൂടാതെ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സ് എം ഡി സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം ഡി ബെന്നി പോള്‍, ആര്‍ബിഡിസികെ. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരാണ് റിമാന്റില്‍ കഴിയുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും മറ്റുമായി കഴിഞ്ഞ രണ്ടിന് വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി 19 വരെ റിമാന്റ് ചെയ്യുകയായിരുന്നു. കേസില്‍ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനേയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it