Kerala

പാലാരിവട്ടം മേല്‍പാലം: ഭാരപരിശോധന നടത്തുന്നതിന് സുരക്ഷിതത്വ കുറവെന്ന് സര്‍ക്കാര്‍; ഹരജികള്‍ വിധി പറയാന്‍ മാറ്റി

കാലതാമസം ഉണ്ടെങ്കില്‍ നീക്കം ചെയ്തൂടെയെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. ശ്രീധരന്റെ അഭിപ്രായം മാത്രം പരിഗണിച്ച് പാലം പൊളിക്കാനുള്ള നടപടി ശരിയല്ലെന്നും ഭാരപരിശോധന നടത്തിയിട്ട് പോരായ്മ കണ്ടെത്തണമെന്നും ഹരജിക്കാര്‍ വാദിച്ചു. ഭാരപരിശോധനയില്‍ സര്‍ക്കാരിന് നഷ്ടം വരാനില്ല, നിര്‍മ്മാതാക്കളോട് പരിശോധന നടത്തുന്നതിനുള്ള ചെലവു കണ്ടെത്താന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിട്ട് ഒരു മാസമാവുന്നു എന്നിട്ടും ഭാരപരിശോധന നടത്താത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഹരജിക്കാര്‍ പറഞ്ഞു

പാലാരിവട്ടം മേല്‍പാലം: ഭാരപരിശോധന നടത്തുന്നതിന് സുരക്ഷിതത്വ കുറവെന്ന് സര്‍ക്കാര്‍; ഹരജികള്‍ വിധി പറയാന്‍ മാറ്റി
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം ഭാരപരിശോധന നടത്തുന്നത് വരെ പൊളിക്കരുതെന്ന ഹരജികള്‍ വിധി പറയാനായി മാറ്റി. ഭാരപരിശോധന നടത്തുന്നതിന് സുരക്ഷിതത്വ കുറവുണ്ടെന്നും ടെസ്റ്റ് നടത്തുന്നതില്‍ കാര്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ എന്‍ജിനിയേഴ്‌സ്, ആര്‍ഡിഎസ് ലിമിറ്റഡ്, പി വര്‍ഗീസ് ചെറിയാന്‍, ജാഫര്‍ ഖാന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ,ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവര്‍ പരിഗണിച്ചത്. കാലതാമസം ഉണ്ടെങ്കില്‍ നീക്കം ചെയ്തൂടെയെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. ശ്രീധരന്റെ അഭിപ്രായം മാത്രം പരിഗണിച്ച് പാലം പൊളിക്കാനുള്ള നടപടി ശരിയല്ലെന്നും ഭാരപരിശോധന നടത്തിയിട്ട് പോരായ്മ കണ്ടെത്തണമെന്നും ഹരജിക്കാര്‍ വാദിച്ചു.

ഭാരപരിശോധനയില്‍ സര്‍ക്കാരിന് നഷ്ടം വരാനില്ല, നിര്‍മ്മാതാക്കളോട് പരിശോധന നടത്തുന്നതിനുള്ള ചെലവു കണ്ടെത്താന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിട്ട് ഒരു മാസമാവുന്നു എന്നിട്ടും ഭാരപരിശോധന നടത്താത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഹരജിക്കാര്‍ പറഞ്ഞു. രണ്ടര വര്‍ഷത്തോളം പാലം സഞ്ചാരയോഗ്യമായിരുന്നു .വിവിധ പാലങ്ങളുടെ പരിശോധന ഫലങ്ങളില്‍ നിന്നു ഇതിലും ഗുരുതരമായി തകരാറുള്ള ധാരാളം പാലങ്ങള്‍ ഉണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു.ഭാരപരിശോധനക്കു ശേഷം പൊളിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും ഇന്ത്യയില്‍ പാലം പൊളിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ആദ്യത്തെ സംഭവമാണിതെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

Next Story

RELATED STORIES

Share it