Kerala

പാലാരിവട്ടം പാലത്തില്‍ ഫെബ്രുവരി 21 ന് ഭാരവണ്ടികള്‍ കയറ്റും; തടഞ്ഞാല്‍ നിരാഹാരസമരമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

നവംബര്‍ 21 ലെ കേരള ഹൈക്കോടതി വിധി അട്ടിമറിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 21-ന് പാലത്തില്‍ ഭാരവണ്ടികള്‍ കയറ്റി പാലത്തിന്റെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തു മെന്ന് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ ഭാരം കയറ്റാവുന്ന വണ്ടികള്‍ നിറലോഡുകളുമായി പാലത്തില്‍ കയറ്റും. ഭാരവണ്ടികള്‍ കൊണ്ട് പാലം നിറയ്ക്കും - അതിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ അന്ന് മുതല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതു വരെ പാലത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും

പാലാരിവട്ടം പാലത്തില്‍ ഫെബ്രുവരി 21 ന് ഭാരവണ്ടികള്‍ കയറ്റും; തടഞ്ഞാല്‍ നിരാഹാരസമരമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍
X

കൊച്ചി:പാലാരിവട്ടം മേല്‍പാലത്തില്‍ ലോഡ് ടെസ്റ്റ് നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നവംബര്‍ 21 ലെ കേരള ഹൈക്കോടതി വിധി അട്ടിമറിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 21-ന് പാലത്തില്‍ ഭാരവണ്ടികള്‍ കയറ്റി പാലത്തിന്റെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തു മെന്ന് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ ഭാരം കയറ്റാവുന്ന വണ്ടികള്‍ നിറലോഡുകളുമായി പാലത്തില്‍ കയറ്റും. ഭാരവണ്ടികള്‍ കൊണ്ട് പാലം നിറയ്ക്കും - അതിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ അന്ന് മുതല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതു വരെ പാലത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.സമരത്തിന്റെ മുന്നോടിയായി ജനുവരി ഒന്നിന്് കൊച്ചിയില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജനുവരി ഏഴിന് ഭീമ ഹരജി നല്‍കുമെന്നും ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പാലത്തിന്റെ നിര്‍മ്മാണ തകരാറുകള്‍ കണ്ടുപിടിച്ചതും സര്‍ക്കാരിലേക്ക് റിപോര്‍ട്ടു നല്‍കിയതും കരാറുകാരനാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മൂന്നു കോടി രൂപയോളം മുടക്കി തിരുത്തല്‍ നടപടികള്‍ ചെയ്യാനും കരാറുകാരന്‍ തയ്യാറായി. തിരുത്തലുകളിലൂടെ പാലം ഗതാഗതയോഗ്യമാക്കാമെന്ന് ഉത്തമ വിശ്വാസം ഉള്ളതുകൊണ്ടാണ് കരാറുകാരന്‍ സ്വന്തം പോക്കറ്റില്‍ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചത്. അവശേഷിച്ച തിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും കരാറുകാരന്‍ സന്നദ്ധനാണ്.ഭാരപരിശോധന (ലോഡ് ടെസ്റ്റ്) പരാജയപ്പെട്ടാല്‍ നിയമാനുസൃതമുള്ള എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാനും കരാറുകാരന്‍ തയ്യാറാണ്. പാലം പൊളിക്കണമായിരുന്നെങ്കില്‍, മൂന്നു കോടി രൂപയുടെ തിരുത്തല്‍ നടപടികള്‍ ചെന്നൈ ഐഐടിയുടെ മേല്‍നോട്ടത്തില്‍ എന്തിന് ചെയ്യിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.കരാര്‍ വ്യവസ്ഥകളുടെ പരിധിയില്‍ പെടാത്ത ഒരു പിഴ നടപടിയും കരാറുകാരന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള സര്‍ക്കാര്‍ രാഷ്ട്രീയ താല്‍പര്യ ത്തിന്റെ പേരില്‍ മാത്രമാണ്, പ്രശ്‌നം വഷളാക്കുന്നതും നീട്ടിക്കൊണ്ട് പോകുന്നതും.

ഭാരപരിശോധനയില്‍ പാലം ബലിഷ്ഠമാണെന്ന് ബോധ്യപ്പെട്ടാല്‍ ഫെബ്രുവരിയില്‍, സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ, ഗതാഗതം പുനരാരംഭിക്കാം. സര്‍ക്കാര്‍ അത് ആഗ്രഹിക്കുന്നില്ലൊന്നാണ് മനസിലാക്കുന്നത്. തെറ്റായ നിഗമനങ്ങളുടെയും ഉപദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംരംഭക വിരുദ്ധവും ജനദ്രോഹപരവുമായ നിലപാട് സ്വീകരിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. ചെന്നൈ ഐ-ഐ.ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നു കാര്യങ്ങളാണ് സര്‍ക്കാര്‍ കരാറുകാരനോട് ആവശ്യപ്പെട്ടത്. അത് മൂന്നും കരാറുകാരന്‍ ഭംഗിയായി ചെയ്തു. എന്നിട്ടും കരാറുകാരന്റെ സെക്യൂരിറ്റി തുക പിടിച്ചെടുക്കാനും അദ്ദേഹത്തെ കരിമ്പട്ടികയില്‍ പെടുത്താനുമാണ് സര്‍ക്കാര്‍ തയ്യാറായതെന്നും ഭാരവാഹികള്‍ പറഞ്ഞു. മുന്‍വിധിയോടു കൂടി നടത്തിയ പ്രതികാര നടപടികളാണിത്. കരാറുകാരന് അര്‍ഹതപ്പെട്ട സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു.കോടതി ഉത്തരവിലൂടെ ലഭിച്ച, സത്യം ബോധ്യപ്പെടുത്താനുള്ള പരീക്ഷണം പോലും തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ നടപടികളിലൂടെ സര്‍ക്കാരിന്റെ ദു:ഷ്ടലാക്ക് വെളിച്ചത്ത് കൊണ്ടുവരും.സംസ്ഥാനത്തെ കരാറുകാര്‍ക്ക് 3500 കോടിയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഗണ്യമായ ഒരു വിഹിതമെങ്കിലും ഉടന്‍ വിതരണം ചെയ്യുന്നില്ലെങ്കില്‍ ജനുവരിയില്‍ നിര്‍മ്മാണമേഖല സ്തംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ്് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് ബിനു മാത്യു, വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം ആര്‍. സത്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it