Kerala

പാലാരിവട്ടം മേല്‍പാലം: ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഇന്ന് വിദഗ്ദ പരിശോധന

പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അതോ അറ്റകുറ്റപ്പണിയിലൂടെ ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇ ശ്രീധരനൊപ്പം ചെന്നൈ ഐ ഐ ടിയിലെ വിദഗ്ദരുമൂണ്ടാകുമെന്നാണ് വിവരം. ഇതിനു ശേഷം നല്‍കുന്ന റിപോര്‍ടിനു ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഫലം ചെയ്യുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലാത്തതിനാലാണ് ഇ ശ്രീധരനെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്

പാലാരിവട്ടം മേല്‍പാലം: ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഇന്ന് വിദഗ്ദ പരിശോധന
X

കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് തകര്‍ന്ന പാലാരിവട്ടം മേല്‍പാലത്തില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഇന്ന് പരിശോധന നടത്തും. പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അതോ അറ്റകുറ്റപ്പണിയിലൂടെ ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇ ശ്രീധരനൊപ്പം ചെന്നൈ ഐ ഐ ടിയിലെ വിദഗ്ദരുമൂണ്ടാകുമെന്നാണ് വിവരം. ഇതിനു ശേഷം നല്‍കുന്ന റിപോര്‍ടിനു ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഫലം ചെയ്യുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലാത്തതിനാലാണ് ഇ ശ്രീധരനെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഇ ശ്രീധരനും തമ്മില്‍ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പാലം പരിശോധിക്കാനായി ശ്രീധരന്‍ എത്തുന്നത്.

പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് വ്യക്തമാക്കി മദ്രാസ് ഐഐടി സര്‍ക്കാരിന് റിപോര്‍ട് നല്‍കിയിരുന്നു. പാലം നിര്‍മാണത്തിന് ആവശ്യമായ സിമന്റ് ഉപയോഗിച്ചിരുന്നില്ലെന്നും കോണ്‍ക്രീറ്റിങില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മദ്രാസ് ഐഐടി സര്‍ക്കാരിന് നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.പാലം രൂപകല്‍പന പ്രകാരം എം 35 എന്ന ഗ്രേഡിലാണ് കോണ്‍ക്രീറ്റിങ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ എം 22 എന്ന തോതിലാണ് പാലാരിവട്ടം മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റ് നടത്തിയതത്രെ.എം 35 പ്രകാരമാണ് പാലം നിര്‍മിച്ചിരുന്നതെങ്കില്‍ ഗര്‍ഡറുകള്‍ തമ്മിലുള്ള വ്യതിയാനം 26.25 എംഎം മതിയായിരുന്നു. എം 22 ഗ്രേഡ് ആയതോടെ ഗര്‍ഡറുകള്‍ തമ്മില്‍ വ്യത്യാസം 67.92 എംഎം ആയി. ഇതാണ് പാലത്തിന്റെ വലിയ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഗര്‍ഡറുകളിലെ വിള്ളലിന്റെ വീതി 0.20 എംഎം ആയിരുന്നു അനുവദനീയമായിരുന്നത്. എന്നാല്‍ പാലാരിവട്ടം പാലത്തില്‍ കണ്ടെത്തിയത് 0.235 എംഎം ആണ്.

പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം 17 പേര്‍ക്കെതിരെ തുടരന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു. പാലം നിര്‍മാണത്തിന് കരാറെടുത്തിരുന്ന കമ്പിനിയുടെ എറണാകുളം പനമ്പിള്ളി നഗറിലെ ഒഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി കരാറുമായി ബന്ധപ്പെട്ട രേഖകള്‍ അടക്കം വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.കമ്പനിയിലെ ഓഫിസില്‍ നിന്നും പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ ഫൊറന്‍സിക് പരിശോധനയക്ക് വിധേയമാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കണക്കുകളാകും ആദ്യ ഘട്ടത്തില്‍ പരിശോധിക്കുകയെന്നാണ് വിവരം

Next Story

RELATED STORIES

Share it