Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട്: ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം വീണ്ടും പരിശോധിക്കും

ഐഐടിയിലെ മുതിര്‍ന്ന സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷമാണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുക. പാലത്തിലെ തകരാറിലായ ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ഇ ശ്രീധരന്‍ സമിതി സര്‍ക്കാരിന് നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഐഐടിയിലെ മുതിര്‍ന്ന സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വീണ്ടും പരിശോധന നടത്തുന്നത്. പാലത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അറ്റകുറ്റപ്പണി വേണ്ടിവരുമെന്ന് ഐഐടിയുടെ ആദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പാലത്തിന്റെ രൂപകല്‍പ്പന മുതല്‍ കോണ്‍ക്രീറ്റിങ്ങില്‍ വരെ പാളിച്ചയുണ്ടായി.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട്: ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം വീണ്ടും പരിശോധിക്കും
X

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മാണ ക്രമക്കേടുകളെക്കുറിച്ച് ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം വീണ്ടും പരിശോധിക്കും. ഐഐടിയിലെ മുതിര്‍ന്ന സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷമാണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുക. പാലത്തിലെ തകരാറിലായ ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ഇ ശ്രീധരന്‍ സമിതി സര്‍ക്കാരിന് നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഐഐടിയിലെ മുതിര്‍ന്ന സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വീണ്ടും പരിശോധന നടത്തുന്നത്. പാലത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അറ്റകുറ്റപ്പണി വേണ്ടിവരുമെന്ന് ഐഐടിയുടെ ആദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പാലത്തിന്റെ രൂപകല്‍പ്പന മുതല്‍ കോണ്‍ക്രീറ്റിങ്ങില്‍ വരെ പാളിച്ചയുണ്ടായി. ആവശ്യമായ സിമെന്റും കമ്പിയും ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടയില്‍ പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്ന ആര്‍ഡിഎസ് കമ്പനിയുടെ എം ഡി സുമിത് ഗോയലിനെ ഇന്ന് വിജിലന്‍സ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. വിജിലന്‍സിന്റെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം മൂന്നുവരെ നീണ്ടു. നേരത്തെ ആര്‍ഡിഎസിന്റെ കൊച്ചി ഓഫിസ് റെയ്ഡ് ചെയ്ത വിജിലന്‍സ് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുമിതിനെ വിളിച്ചുവരുത്തിയത്. സുമിതിന്റെ മൊഴിയും പിടിച്ചെടുത്തരേഖകളിലെ വിവരങ്ങളും ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകളും വിജിലന്‍സ് സംഘം പരിശോധിക്കുകയാണ്. ഇയാളെ വീണ്ടും ചോദ്യംചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കി. പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെയും കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it