പാലക്കാട് അപകടത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടിയെവഴിയില്‍ ഉപേക്ഷിച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

നിരത്തുവക്കില്‍ നിന്ന അപ്പുപിള്ളയാര്‍ എ യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സുജിത്തിനെയാണ് (13) പുത്തനതാണി സ്വദേശി അബ്ദുള്‍ നാസര്‍ ഓടിച്ച കാര്‍ ഇടിച്ചത് . ഏറാട്ടുകുളത്തുള്ള കുടുംബവീട്ടില്‍ അപ്പൂപ്പന്റെ ഒന്നാം ചരമ വാര്‍ഷികചടങ്ങില്‍ സംബന്ധിക്കാനെത്തിയ സുജിത്ത് മിഠായി വാങ്ങാന്‍ കൈതക്കുഴിയില്‍ എത്തിയപ്പോഴാണ് കാര്‍ ഇടിച്ചത്. പ്രദേശവാസിയായ ഒരാള്‍ക്കൊപ്പം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അബ്ദുള്‍ നാസര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കാറിന്റെ ടയര്‍ തകരാറാണെന്ന് പറഞ്ഞ് കുട്ടിയെയും പ്രദേശവാസിയെയും വഴിയിലിറക്കി. തുടര്‍ന്ന് പ്രദേശവാസി കുട്ടിയെ ചിറ്റൂരിന് സമീപം നാട്ടുകല്ലിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സ താമസിച്ചതിനാല്‍ കുട്ടി മരിച്ചു.

പാലക്കാട് അപകടത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടിയെവഴിയില്‍ ഉപേക്ഷിച്ച സംഭവം: അന്വേഷണത്തിന്   മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കൊച്ചി: പാലക്കാട് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇടിച്ച വാഹനത്തില്‍ കയറ്റിയ ശേഷം ആശുപത്രിയിലേക്കുള്ള വഴി മധ്യേ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലരക്ക് കൈതകുഴിയിലുണ്ടായ സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.നിരത്തുവക്കില്‍ നിന്ന അപ്പുപിള്ളയാര്‍ എ യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സുജിത്തിനെയാണ് (13) പുത്തനതാണി സ്വദേശി അബ്ദുള്‍ നാസര്‍ ഓടിച്ച കാര്‍ ഇടിച്ചത് . ഏറാട്ടുകുളത്തുള്ള കുടുംബവീട്ടില്‍ അപ്പൂപ്പന്റെ ഒന്നാം ചരമ വാര്‍ഷികചടങ്ങില്‍ സംബന്ധിക്കാനെത്തിയ സുജിത്ത് മിഠായി വാങ്ങാന്‍ കൈതക്കുഴിയില്‍ എത്തിയപ്പോഴാണ് കാര്‍ ഇടിച്ചത്.

പ്രദേശവാസിയായ ഒരാള്‍ക്കൊപ്പം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അബ്ദുള്‍ നാസര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കാറിന്റെ ടയര്‍ തകരാറാണെന്ന് പറഞ്ഞ് കുട്ടിയെയും പ്രദേശവാസിയെയും വഴിയിലിറക്കി. തുടര്‍ന്ന് പ്രദേശവാസി കുട്ടിയെ ചിറ്റൂരിന് സമീപം നാട്ടുകല്ലിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സ താമസിച്ചതിനാല്‍ കുട്ടി മരിച്ചു. പിന്നീട് അബ്ദുള്‍ നാസറിനെ കസബ പോലിസ് അറസ്റ്റ് ചെയ്തു.പാലക്കാട് ജില്ലാകലക്ടറും ജില്ലാ പോലിസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപോര്‍ട്ട് ലഭിച്ച ശേഷം പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

സ്വകാര്യ കാര്‍ ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര പിഴവാണെന്ന് അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. അശ്രദ്ധവും അപകടകരവുമായി വാഹനം ഓടിക്കുന്നതിന്റെ ഫലമായി അപകടമുണ്ടാകുമ്പോള്‍ ഡ്രൈവര്‍മാര്‍ ധാര്‍മ്മികമായി പാലിക്കേണ്ട ബാധ്യതകളുടെ ലംഘനമാണ് നടന്നത്. അപകടത്തിന് ഇരയായ വ്യക്തിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടത് ഡ്രൈവറുടെ കടമയാണ്. തന്റെ കര്‍ത്തവ്യം ഡ്രൈവര്‍ നിര്‍വഹിക്കാത്തത് കാരണം നഷ്ടമായത് നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയായ കുട്ടിയുടെ വിലപ്പെട്ട ജീവനാണ്.നാടിന്റെ മുക്കിനും മൂലയിലുമുള്ള ആശുപത്രികളില്‍ ട്രോമാ കെയര്‍ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അപകടമുണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ബോധവല്‍കരണവും നല്‍കുന്നുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

RELATED STORIES

Share it
Top