Kerala

പി സി തോമസിന് സീറ്റില്ല; പാലായില്‍ ബിജെപി സ്ഥാനാര്‍ഥി മല്‍സരിക്കും

രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.എന്‍ഡിഎയിലെ ഘടക കക്ഷിയായ പി സി തോമസിന്റെ കേരള കോണ്‍ഗ്രസ് പാലായില്‍ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.സീറ്റ് ലഭിച്ചാല്‍ താന്‍ മല്‍സരിക്കാന്‍ തയാറാണെന്നും ഇക്കാര്യം മുന്നണിയോഗത്തില്‍ പറയുമെന്നും പി സി തോമസ് നേരത്തെ പറഞ്ഞിരുന്നു.ഇന്ന് ചേര്‍ന്ന് യോഗത്തില്‍ പി സി തോമസ് ഇക്കാര്യം വ്യക്തമാക്കിയതായാണ് അറിയുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപി തന്നെ പാലായില്‍ മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു

പി സി തോമസിന് സീറ്റില്ല; പാലായില്‍ ബിജെപി സ്ഥാനാര്‍ഥി മല്‍സരിക്കും
X

കൊച്ചി: പാലാ നിയമസഭാ ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനിച്ചു. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. എന്‍ഡിഎയിലെ ഘടക കക്ഷിയായ പി സി തോമസിന്റെ കേരള കോണ്‍ഗ്രസ് പാലായില്‍ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.സീറ്റ് ലഭിച്ചാല്‍ താന്‍ മല്‍സരിക്കാന്‍ തയാറാണെന്നും ഇക്കാര്യം മുന്നണിയോഗത്തില്‍ പറയുമെന്നും പി സി തോമസ് നേരത്തെ പറഞ്ഞിരുന്നു.ഇന്ന് ചേര്‍ന്ന് യോഗത്തില്‍ പി സി തോമസ് ഇക്കാര്യം വ്യക്തമാക്കിയതായാണ് അറിയുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപി തന്നെ പാലായില്‍ മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ച ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുഖ്യ വിഷയമാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സെപ്തംബര്‍ ആറിന് പാലായില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേരും. 8,9,10 തീയതികളില്‍ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ നടത്തും. നാളെ പാലായില്‍ എന്‍ഡിഎയുടെ ജില്ലാ നേതൃയോഗം ചേരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Next Story

RELATED STORIES

Share it