Kerala

'പാഠം ഒന്ന് പാടത്തേയ്ക്ക് ; വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാര്‍ഥികള്‍

വടക്കേക്കര കൊട്ടുവള്ളിക്കാട് ഗവ. എസ്എന്‍എം എല്‍ പി സ്‌കൂളില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.മനുപ്രിയ എന്ന നെല്ലിനമാണ് ഇവിടെ കൃഷി ചെയ്യുന്നത്.പുതുതലമുറയെ കാര്‍ഷിക മേഖലയിലേയ്ക്ക് ആകര്‍ഷിക്കാനും കൃഷി പാഠ്യ വിഷയമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നെല്ലിന്റെ ജന്മദിനമായി ആചരിക്കുന്ന കന്നി മാസത്തിലെ മകം നാളിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പു കാലം വരെയുള്ള നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ഘികള്‍ക്ക് മനസിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

പാഠം ഒന്ന് പാടത്തേയ്ക്ക് ; വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാര്‍ഥികള്‍
X

കൊച്ചി: കാര്‍ഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടുവള്ളിക്കാട് ഗവ. എസ്എന്‍എം എല്‍ പി സ്‌കൂളിലെ കുരുന്നു വിദ്യാര്‍ഥികള്‍. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'പാഠം ഒന്ന് പാടത്തേയ്ക്ക്' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ വിദ്യാലയ മുറ്റത്ത് നെല്‍കൃഷി ചെയ്തിരിക്കുകയാണ്. മനുപ്രിയ എന്ന നെല്ലിനമാണ് ഇവിടെ കൃഷി ചെയ്യുന്നത്.പുതുതലമുറയെ കാര്‍ഷിക മേഖലയിലേയ്ക്ക് ആകര്‍ഷിക്കാനും കൃഷി പാഠ്യ വിഷയമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നെല്ലിന്റെ ജന്മദിനമായി ആചരിക്കുന്ന കന്നി മാസത്തിലെ മകം നാളിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പു കാലം വരെയുള്ള നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്മ നസിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. 'നെല്ല് നമ്മുടെ അന്നം' എന്ന മുദ്രാവാക്യത്തിലൂന്നി കുരുന്നുകള്‍ പ്രതിഞ്ജ ചൊല്ലി. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സംസ്‌കാരം പുതുതലമുറയിലൂടെ ജീവിതത്തിന്റെ ഭാഗമാക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൃഷിയില്‍ നിന്നും കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും പുതുതലമുറ അകന്നു പോകുന്നുവെന്ന ആശങ്ക ഉയര്‍ന്നു വരുന്ന കാലഘട്ടത്തില്‍ ഇത്തരം പദ്ധതികള്‍ പ്രതീക്ഷ നല്‍കുന്നു.

ഈ മാസം 17 ന് നടക്കുന്ന വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ ഹരിത കേരള മിഷന്‍ ഈ സ്‌കൂളിനെ പറവൂര്‍ നിയോജക മണ്ഡലത്തിലെ ആദ്യ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.സ്‌കൂള്‍ പിടിഎ യുടെയും പ്രധാന അധ്യാപികയായ വോള്‍ഗ ടീച്ചറുടെയും നേതൃത്വത്തിലാണ് കൃഷി ഒരുക്കിയത്. മറ്റ് അധ്യാപകരുടെയുടെയും രക്ഷാകര്‍ത്താക്കളുടെയും വടക്കേക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെയും സഹായ സഹകരണവും കൃഷിക്ക് ലഭിച്ചിട്ടുണ്ട്. പഠനത്തിനിടയിലും കരയില്‍ കനകം വിളയിച്ചതിന്റെ നൂറുമേനി സന്തോഷത്തിലാണ് ഇപ്പോള്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍.

Next Story

RELATED STORIES

Share it