Kerala

കോതമംഗലം പള്ളി ഏറ്റെടുക്കണം;സിംഗിള്‍ ബെഞ്ച് വിധി ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും

കോതമംഗലം പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയുമാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും യാക്കോബായ സഭയുടെയും ഹരജികള്‍ തള്ളിയ കോടതി പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടു

കോതമംഗലം പള്ളി ഏറ്റെടുക്കണം;സിംഗിള്‍ ബെഞ്ച് വിധി ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും
X

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. കോതമംഗലം പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയുമാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെയും യാക്കോബായ സഭയുടെയും ഹരജികള്‍ തള്ളിയ കോടതി പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടു. സുപ്രിംകോടതി വിധിക്ക് അനുസൃതമായാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും അതില്‍ ഇടപെടാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. 1934ലെ ഭരണഘടന അനുസരിച്ച് കോതമംഗലം പള്ളി ഭരണം നിര്‍വഹിക്കപ്പെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it