Kerala

കാസര്‍കോട് സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം

രോഗം ഭേദമായവര്‍ നിര്‍ബന്ധമായും 28 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം

കാസര്‍കോട് സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം
X

കാസര്‍കോട്: കാസര്‍ഗോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 44 പേരില്‍ 40 പേരും വിദേശത്ത് നിന്നുമെത്തിയവര്‍. ആകെ നാല് പേര്‍ക്കു മാത്രമാണ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ ഡോ. എവി രാംദാസ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും നിരീക്ഷണത്തിലാണ്. c. നിരീക്ഷണത്തിലുള്ളവര്‍ക്ക് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Next Story

RELATED STORIES

Share it