Kerala

ഓണ്‍ലൈനില്‍ വില്‍പ്പന പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം മണ്‍വിള സ്വദേശി അശ്വിന്‍ റാം(കണ്ണന്‍ -25 ) നെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ കിഴക്കമ്പലത്ത് സൈബര്‍ വ്യാപാരി എന്ന പേരില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ വിതരണ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കമ്പനി വിലയേക്കാള്‍ കുറഞ്ഞ വിലക്ക് ഉപകരണങ്ങള്‍ നല്‍കുമെന്നറിയിച്ച് ഇവര്‍ ഒഎല്‍എക്സ് വഴി പരസ്യം നല്‍കിയിരുന്നു. ഇതറിഞ്ഞെത്തുന്നവരില്‍ നിന്നും അഡ്വാന്‍സായി പണം വാങ്ങി.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉല്‍പ്പന്നം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി വന്നത്

ഓണ്‍ലൈനില്‍ വില്‍പ്പന പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍
X

കൊച്ചി: ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ ഉല്‍പ്പന്ന വില്‍പ്പന പരസ്യം നല്‍കി ഉപഭോക്താക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സഹോദരന്മാരില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി അശ്വിന്‍ റാം(കണ്ണന്‍ -25 ) നെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ കിഴക്കമ്പലത്ത് സൈബര്‍ വ്യാപാരി എന്ന പേരില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ വിതരണ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

കമ്പനി വിലയേക്കാള്‍ കുറഞ്ഞ വിലക്ക് ഉപകരണങ്ങള്‍ നല്‍കുമെന്നറിയിച്ച് ഇവര്‍ ഒഎല്‍എക്സ് വഴി പരസ്യം നല്‍കിയിരുന്നു. ഇതറിഞ്ഞെത്തുന്നവരില്‍ നിന്നും അഡ്വാന്‍സായി പണം വാങ്ങി.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉല്‍പ്പന്നം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി വന്നത്. ഇതോടെ പ്രതികള്‍ നാട്ടിലേക്ക് കടന്നു. ഇവരുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഇവരെ അറിയാവുന്ന ആളുകള്‍ ബഹളം വച്ചതോടെ നേമം പോലിസ് കസ്റ്റഡിയിലെടുത്ത് കുന്നത്തുനാട് പോലിസിന് കൈമാറി.

14 ഓളം പേരില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. തോപ്പുംപടി, എളമക്കര തുടങ്ങി എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. സ്ഥാപന ഉടമയായ ഇയാളുടെ സഹോദരന്‍ കേസിലെ ഒന്നാം പ്രതിയാണെന്ന് പോലിസ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കുന്നത്തുനാട് സി ഐ വി ടി ഷാജന്‍, എസ് ഐ ജോയി മാത്യു, എഎസ്‌ഐമാരായ സജീവ്, സുനില്‍, സി പി ഒ ദിനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Next Story

RELATED STORIES

Share it