Kerala

ഒരു കോടിയോളം രൂപ തട്ടിയ യുവാവ് പോലിസ് പിടിയില്‍

കൊല്ലം കുണ്ടറ സ്വദേശിയും എറണാകുളം വൈറ്റില തൈക്കൂടത്തുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രശാന്ത് നെല്‍സന്‍(32)നെയാണ് എറണാകുളം സൗത്ത് പോലിസ് പിടികൂടിയത്

ഒരു കോടിയോളം രൂപ തട്ടിയ യുവാവ് പോലിസ് പിടിയില്‍
X

കൊച്ചി: ഒരു കോടി രൂപയോളം തട്ടിപ്പ് നടത്തിയയാള്‍ എറണാകുളം സൗത്ത് പോലിസിന്റെ പിടിയിലായി. കൊല്ലം കുണ്ടറ സ്വദേശിയും എറണാകുളം വൈറ്റില തൈക്കൂടത്തുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രശാന്ത് നെല്‍സന്‍(32)നെയാണ് എറണാകുളം സൗത്ത് പോലിസ് പിടികൂടിയത്.

ഐഇസി ഗ്ലോബല്‍ സര്‍വിസ് എല്‍എല്‍പി സ്ഥാപന ഉടമ ശ്രീകുമാറില്‍ നിന്നും തവണകളായി 96,69110 രൂപയോളം വാങ്ങി കൊച്ചി നേവല്‍ ബേസില്‍ മറൈന്‍ സാമഗ്രികള്‍ നല്‍കാമെന്നും തനിക്ക് കൊച്ചി നേവല്‍ ബേസില്‍ എല്‍ഗ മറൈന്‍ സര്‍വീസ് എന്ന കമ്പനിയുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയശേഷം തിരികെ നല്‍കാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.

എറണാകുളം സൗത്ത് ഇന്‍സ്പെക്ടര്‍ അനിഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസി.കമ്മീഷ്്ണര്‍ ജിജിമോന്റെ നിര്‍ദേശപ്രകാരം തൈക്കൂടത്തുള്ള പ്രതിയുടെ എല്‍ഗ മറൈന്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഈ കെട്ടിടത്തിന്റെ ഉടമ ആല്‍വിയുടെയും മറ്റും സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it