Kerala

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് : ഒഡീഷ സ്വദേശി അറസ്റ്റില്‍

ഒഡീഷ റായിഗഡ സ്വദേശി ജയാസന്‍ ബാഗ് (കിഷന്‍-27 ) നെയാണ് കോടനാട് പോലിസ് ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്തത്

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് : ഒഡീഷ സ്വദേശി അറസ്റ്റില്‍
X

കൊച്ചി:ഇതര സംസ്ഥാന തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒഡീഷയിലേക്ക് തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ച കേസില്‍ ഒരാള്‍ അറസറ്റില്‍.ഒഡീഷ റായിഗഡ സ്വദേശി ജയാസന്‍ ബാഗ് (കിഷന്‍-27 ) നെയാണ് കോടനാട് പോലിസ് ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് സംഭവം. ബീഹാര്‍ സ്വദേശികളുടെ മകളും,സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയുമായ കുട്ടിയെ ഇയാള്‍ ഒറീസയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കേരളത്തിലേക്ക് കയറ്റിവിട്ടു. തുടര്‍ന്ന് ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃതത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നതിനിടയില്‍ മുനിഗുഡയില്‍നിന്നും പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. കോടനാട് ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസ്, എസ്‌ഐ രാജേന്ദ്രന്‍, എഎസ്‌ഐ മാരായ ലാല്‍ ജി ,പ്രദീപ് കുമാര്‍, സിപിഒ നജാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it