Kerala

പൗരത്വ ഭേദഗതി നിയമം കണ്ണടപ്പിക്കുന്ന കണ്ണട: ഡോ. എം ലീലാവതി

ജനങ്ങളുടെ കണ്ണു തുറപ്പിക്കേണ്ട നിയമമങ്ങളാണ് ഭരണകൂടം നടപ്പാക്കേണ്ടത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം നേരേ തിരിച്ചാണ്. രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും മറച്ചു വയ്ക്കാന്‍, രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതും ഭരണവര്‍ഗത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍മാര്‍ വീണ്ടും കോടീശ്വരന്‍മാര്‍ ആകുന്നത് ജനങ്ങളുടെ കണ്ണില്‍ നിന്ന് മറച്ചു പിടിക്കാനുമുള്ള കറുത്ത കണ്ണടയാണ് ഈ നിയമമെന്നും ഡോ.എം ലീലാവതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം കണ്ണടപ്പിക്കുന്ന കണ്ണട: ഡോ. എം ലീലാവതി
X

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കണ്ണടപ്പിക്കുന്ന കണ്ണടയാണന്ന് സാഹിത്യകാരി ഡേ. എം ലീലാവതി. അഡ്വ. പി.ടി തോമസ എംഎല്‍എ നയിച്ച ഭരണഘടന സംരക്ഷണ പദയാത്രയായ 'മാനിഷാദ' യുടെ സമാപന സമ്മേളനം തമ്മനം ജംങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എം ലീലാവതി.ജനങ്ങളുടെ കണ്ണു തുറപ്പിക്കേണ്ട നിയമമങ്ങളാണ് ഭരണകൂടം നടപ്പാക്കേണ്ടത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം നേരേ തിരിച്ചാണ്. രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും മറച്ചു വയ്ക്കാന്‍, രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതും ഭരണവര്‍ഗത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍മാര്‍ വീണ്ടും കോടീശ്വരന്‍മാര്‍ ആകുന്നത് ജനങ്ങളുടെ കണ്ണില്‍ നിന്ന് മറച്ചു പിടിക്കാനുമുള്ള കറുത്ത കണ്ണടയാണ് ഈ നിയമമെന്നും ഡോ.എം ലീലാവതി പറഞ്ഞു.

നാടിനെ മതങ്ങളുടെ അടിസ്ഥാനത്തില്‍ പിളര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢ ലക്ഷ്യമാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍. എന്നാല്‍ ജനങ്ങളുടെ മനസില്‍ ഏകതാഭാവം ഉണ്ടെങ്കില്‍ ഒരു ശക്തിക്കും അവരെ ഭിന്നിപ്പിക്കാനാവില്ല. എല്ലാ മത വിഭാഗത്തില്‍പ്പെട്ടവരും ഇന്ത്യക്കാരായ അമ്മമാരുടെ മക്കളാണന്ന് നാം ഓര്‍ക്കണം. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായാല്‍ ഏതു നിയമവും പാസാക്കിയെടുക്കാം. പക്ഷേ, ജനങ്ങളുടെ മനസില്‍ അവര്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും ഡോ.എം ലീലാവതി പറഞ്ഞു.കാര്‍മേഘങ്ങള്‍ ആകാശത്ത് നിറഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അതിനെതിരെ സംസാരിക്കേണ്ടത് ഓരോ പൗരന്റേയും മൗലികാവകാശമാണ്. താനാണ് എല്ലാം എന്ന് ചിലര്‍ വിശ്വസിക്കുന്ന ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് ഒരു മോചനം പ്രതീക്ഷക്കുന്നുവെന്നും ഡോ.എം ലീലാവതി കൂട്ടിച്ചേര്‍ത്തു. നിയമവാഴ്ച ഇല്ലാതാക്കുന്നതും മതേതര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതുമാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമമെന്ന് അഡ്വ. പി ടി തോമസ് എംഎല്‍എ പറഞ്ഞു.

Next Story

RELATED STORIES

Share it