Kerala

മാധ്യമങ്ങളെ നിശബ്ദരാക്കി പ്രതിഷേധ സ്വരങ്ങള്‍ ഇല്ലാതാക്കാമെന്ന് മോദി ഭരണകൂടം കരുതേണ്ട: ബെന്നി ബഹനാന്‍

മംഗളൂരുവില്‍ പ്രതിഷേധക്കാരെ പോലിസ് വെടി വച്ച് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഭീകരവാദികളെ പോലെയാണ് കര്‍ണാടക പോലിസ് കൈകാര്യം ചെയ്തത്. പട്ടാള ഭരണത്തില്‍ പോലും കാണിക്കാത്ത നടപടികളാണ് മാധ്യമ പ്രവര്‍ത്തകരോട് ചെയ്തത്.കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണം. ഏകാധിപതികളെ പോലെ പെരുമാറുന്ന മോദിയും അമിത് ഷായും ഭരണഘടനയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ്

മാധ്യമങ്ങളെ നിശബ്ദരാക്കി പ്രതിഷേധ സ്വരങ്ങള്‍ ഇല്ലാതാക്കാമെന്ന് മോദി ഭരണകൂടം കരുതേണ്ട: ബെന്നി ബഹനാന്‍
X

കൊച്ചി: മാധ്യമ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ഹനിച്ച് രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി. മംഗളൂരുവില്‍ പ്രതിഷേധക്കാരെ പോലിസ് വെടി വച്ച് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഭീകരവാദികളെ പോലെയാണ് കര്‍ണാടക പോലിസ് കൈകാര്യം ചെയ്തത്. പട്ടാള ഭരണത്തില്‍ പോലും കാണിക്കാത്ത നടപടികളാണ് മാധ്യമ പ്രവര്‍ത്തകരോട് ചെയ്തത്. മാധ്യമങ്ങളെ നിശബ്ദരാക്കി പ്രതിഷേധ സ്വരങ്ങള്‍ ഇല്ലാതാക്കാമെന്ന് മോദി ഭരണകൂടം കരുതേണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണം. ഏകാധിപതികളെ പോലെ പെരുമാറുന്ന മോദിയും അമിത് ഷായും ഭരണഘടനയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരും കരുതേണ്ടെന്നും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it