Kerala

പൗരത്വ നിയമ ഭേദഗതി: വിജയം വരെ പോരാട്ടം തുടരുമെന്ന് ജിഗ്‌നേഷ് മേവാനി

പൗരത്വ നിയമം എന്ന കരിനിയമത്തിനെതിരെ ആദ്യ പോരാട്ടം നടന്നത് കേരളത്തില്‍ നിന്നാണ്. നിയമത്തിനെതിരെ ആദ്യമായി സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തതും കേരളത്തില്‍ നിന്നാണ്. ഇക്കാര്യങ്ങളില്‍ കേരളം വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യത്താദ്യമായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ ഗുജറാത്തില്‍ നിയമത്തിന് അനുകൂലമായ പ്രമേയം പാസാക്കാനാണ് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. ചരിത്രപരമായ തീരുമാനമാണ് കേരള നിയമസഭയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു

പൗരത്വ നിയമ ഭേദഗതി: വിജയം വരെ പോരാട്ടം തുടരുമെന്ന് ജിഗ്‌നേഷ് മേവാനി
X

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയം വരെ പോരാട്ടം തുടരുമെന്ന് പ്രമുഖ് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ നിയമം എന്ന കരിനിയമത്തിനെതിരെ ആദ്യ പോരാട്ടം നടന്നത് കേരളത്തില്‍ നിന്നാണ്. നിയമത്തിനെതിരെ ആദ്യമായി സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തതും കേരളത്തില്‍ നിന്നാണ്. ഇക്കാര്യങ്ങളില്‍ കേരളം വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യത്താദ്യമായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ ഗുജറാത്തില്‍ നിയമത്തിന് അനുകൂലമായ പ്രമേയം പാസാക്കാനാണ് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്.

ചരിത്രപരമായ തീരുമാനമാണ് കേരള നിയമസഭയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കിരാത നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. മുസ്ലിങ്ങളെയും ദലിതുകളെയും പോലിസും ആര്‍എസ്എസ് ഗുണ്ടകളും ചേര്‍ന്ന് കൂട്ടക്കുരുതി ചെയ്യുകയാണ്. കാടത്ത നിയമമാണ് യുപിയില്‍ നടപ്പാക്കുന്നത്. എട്ടു വയസുകാരി അടക്കം മുപ്പതോളം പേരെയാണ് യുപിയില്‍ പ്രക്ഷോഭത്തിന്റെ പേരില്‍ യോഗി സര്‍ക്കാര്‍ കൊന്നൊടുക്കിയത്. പാരത്വ രജിസ്റ്ററിലൂടെ ഏഴുകോടി ജനങ്ങളാണ് തടങ്കല്‍ കേന്ദ്രങ്ങളിലാവുക. ഇതില്‍ ഭൂരിഭാഗവും മുസ് ലികളും ദലിതുകളുമായിരിക്കും.

ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ഇത്തരം നിയമങ്ങളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ ശ്രമങ്ങള്‍ രാജ്യത്ത് വിലപോവില്ല. രാജ്യത്തെ മുസ് ലിംകളെയും ദലിതുകളെയും ആധുനിക അടിമകളാക്കാനാണ് ശ്രമം. രാജ്യത്തെ കോര്‍പറേറ്റ് കുത്തകകള്‍ക്ക് വേതനം കുറഞ്ഞ തൊഴിലാളികളെ സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ടാണ് ഈ നിയമത്തിനെതിരെ അംബാനിയും അദാനിയും ഒരു വാക്ക് പോലും ഉച്ചരിക്കാത്തത്. അവര്‍ അടിമകള്‍ക്കായി ആര്‍ത്തിയോടെ കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളോട് പൗരത്വ രേഖ ചോദിക്കുന്ന മോദി ആദ്യം അദ്ദേഹത്തിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കട്ടെയെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

Next Story

RELATED STORIES

Share it