Kerala

പൗരത്വ നിയമ ഭേദഗതി: സംഘപരിവാര മുഖപത്രത്തിലെ കെസിബിസി വക്താവിന്റെ ലേഖനത്തെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപത വൈദിക സെനറ്റംഗം

വിഷയത്തില്‍ കെസിബിസിയുടെ നിലപാടിനോട് വിയോജിക്കുന്നതായി ഫാ. ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി.ജനാധിപത്യത്തിന്റെ നിലനില്‍പ് പ്രതിഷേധിക്കാനുള്ള അവകാശത്തിലാണ്.രാഷ്ട്രവും നീതിയും ഒരുമിച്ചു വരുമ്പോള്‍ താന്‍ നീതിയെ തിരഞ്ഞെടുക്കുമെന്നു ഗാന്ധിജി പറയുകയും 100 വര്‍ഷം മുമ്പു നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു.വിവാദമായ നിയമത്തിനെതിരെ പ്രതികരിക്കുന്നത് അതു ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശത്തെയും മതനിരപക്ഷ തയേയും അപകടപ്പെടുത്തുന്നതു കൊണ്ടാണ്

പൗരത്വ നിയമ ഭേദഗതി: സംഘപരിവാര മുഖപത്രത്തിലെ കെസിബിസി വക്താവിന്റെ ലേഖനത്തെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപത വൈദിക സെനറ്റംഗം
X

കൊച്ചി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഘപരിവാരത്തിന്റെ മുഖപത്രത്തില്‍ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ സി ബി സി) വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് എഴുതിയ ലേഖനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത വൈദിക സെനറ്റംഗം ഫാ.ജോസ് വൈലിക്കോടത്ത്.വിഷയത്തില്‍ കെസിബിസിയുടെ നിലപാടിനോട് വിയോജിക്കുന്നതായി ഫാ. ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി.ജനാധിപത്യത്തിന്റെ നിലനില്‍പ് പ്രതിഷേധിക്കാനുള്ള അവകാശത്തിലാണ്.രാഷ്ട്രവും നീതിയും ഒരുമിച്ചു വരുമ്പോള്‍ താന്‍ നീതിയെ തിരഞ്ഞെടുക്കുമെന്നു ഗാന്ധിജി പറയുകയും 100 വര്‍ഷം മുമ്പു നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു.വിവാദമായ നിയമത്തിനെതിരെ പ്രതികരിക്കുന്നത് അതു ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശത്തെയും മതനിരപക്ഷ തയേയും അപകടപ്പെടുത്തുന്നതു കൊണ്ടാണ്.രാജ്യത്തെ ഏതൊരു പൗരന്റെയും ആദ്യത്തെ നിയമം ഭരണഘടനയാണ്. മാത്രമല്ല, സ്ത്രീയെന്നോ പുരുഷനെന്നോ യഹുദ നെന്നോ വിജാതിയ നെന്നോ വ്യത്യാസമില്ല ഏവരും യേശു ക്രിസ്തുവില്‍ ഒന്നാണെന്നു ബൈബിളില്‍ പറയുന്നു.വിവിധ മതസ്ഥരുടെയിടയില്‍ വിവേചനം അടിച്ചേല്‍പിക്കുന്നതും ആദ്യമായി ഭരണഘടനയില്‍ മതം തിരുകി കയറ്റുന്നതുമായ ഈ നിയമത്തെ എതിര്‍ക്കേണ്ടതാണെന്നും ഫാ.ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി.

ഫാ.വര്‍ഗീസ് വള്ളിക്കാട്ട് എഴുതിയ ലേഖനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതിയിലെ വിശ്വാസികളുടെ കൂട്ടായ്മയായ സഭാ സുതാര്യ സമിതിയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.ആര്‍എസ് എസ് മുഖപത്രത്തില്‍ എഴുതിയ ലേഖനം കത്തോലിക്ക സഭയുടെ ഒദ്യോഗിക നിലപാടാണോയെന്ന്് വ്യക്തമാക്കണമെന്നും സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടിരുന്നു.രാജ്യം മുഴുവന്‍ സിഎഎ യെയും എന്‍ആര്‍സി യെയും എതിര്‍ക്കുന്നത് ഇത് ഒരു ഇസ്ലാമിന്റെ പ്രശ്‌നമായതു കൊണ്ടല്ല. മറിച്ച് ഭരണഘടനാ പ്രശ്‌നമായതു കൊണ്ടാണ്. മതത്തിന്റെ പേരില്‍ ഒരു വേര്‍തിരിവ് ഏതു ന്യായത്തിന്റെ പേരിലായാലും ഭരണഘടനയില്‍ അനുവദിച്ചുകൂടാ. കാരണം അതു ഭരണഘടനാ ധാര്‍മികതയുടെ പ്രശ്‌നമാണ് കെസിബിസി വക്താവിന്റെ ലേഖനം തെറ്റിദ്ധാരണാജനകവും ഇന്ത്യയുടെ മതേതര മൂല്യങ്ങളുടെ മേലുള്ള കടന്നു കയറ്റവുമാണെന്നും സഭാ സുതാര്യ സമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it