Kerala

പൗരത്വ നിയമ ഭേദഗതി ബില്‍ : ഗവര്‍ണര്‍ നടത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഭ്രാന്തന്‍ നടപടികളെ വെള്ളപൂശാനുള്ള ശ്രമമെന്ന് വി എം സുധീരന്‍

ഇന്ത്യയെ വര്‍ഗീയ ഭ്രാന്താലയമാക്കാനുള്ള മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ ശ്രമങ്ങളില്‍ നിന്നും സദുപദേശങ്ങള്‍ നല്‍കി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയര്‍ അനുയോജ്യമായ രീതിയില്‍ ഇടപെടേണ്ട സന്ദര്‍ഭമാണിത്.അത് ചെയ്യാതെ ബിജെപിയുടെ വക്കാലത്ത് ഏറ്റെടുത്ത് ഒരിക്കലും ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവര്‍ണറെ പോലുളള ആളുകള്‍ ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ പാടില്ല.

പൗരത്വ നിയമ ഭേദഗതി ബില്‍ :  ഗവര്‍ണര്‍ നടത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഭ്രാന്തന്‍ നടപടികളെ വെള്ളപൂശാനുള്ള ശ്രമമെന്ന് വി എം സുധീരന്‍
X

കൊച്ചി: പൗരത്വ നിയമ ഭേദഗതി ബില്ല് വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കെപിസിസി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ രംഗത്ത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ കൂടുതല്‍ ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ന്യായവാദങ്ങളൊക്കെ ജനങ്ങള്‍ തള്ളിക്കളയുന്ന സ്ഥിതിയാണുള്ളത്.ഇന്ത്യയെ വര്‍ഗീയ ഭ്രാന്താലയമാക്കാനുള്ള മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ ശ്രമങ്ങളില്‍ നിന്നും സദുപദേശങ്ങള്‍ നല്‍കി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയര്‍ അനുയോജ്യമായ രീതിയില്‍ ഇടപെടേണ്ട സന്ദര്‍ഭമാണിത്.അത് ചെയ്യാതെ ബിജെപിയുടെ വക്കാലത്ത് ഏറ്റെടുത്ത് ഒരിക്കലും ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവര്‍ണറെ പോലുളള ആളുകള്‍ ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഭ്രാന്തന്‍ നടപടികളെ വെള്ളപൂശാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം ഈ നിലപാടുമായി മുന്നോട്ടു പോകരുത്. അത്തരത്തില്‍ മുന്നോട്ടു പോയാല്‍ അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കുന്നതല്ലെന്നും വി എം സുധീരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it