Kerala

നീറ്റാ ജലാറ്റിന്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്പനി കടമ്പ്രയാറ്റിലേക്കും ചിത്രപുഴയിലേക്കും ഒഴുക്കിവിടുന്നത് അതിമാരകമായ രാസമാലിന്യങ്ങളാണെന്ന് ആരോപിച്ച് പ്രദേശവാസി എം എല്‍ ഗിരി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പുഴയിലേക്കിറങ്ങാന്‍ നിവൃത്തിയില്ലെന്നും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണെന്നും പരാതിയില്‍ പറയുന്നു. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പരത്തുന്ന രാസ മാലിന്യങ്ങളാണ് കമ്പനി ഒഴുക്കുന്നതെന്നും പരാതിയിലുണ്ട്

നീറ്റാ ജലാറ്റിന്‍  പുഴയിലേക്ക് രാസമാലിന്യം ഒഴുക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: ഇന്‍ഫോ പാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും കടമ്പ്രയാറിലേക്ക് ഒഴുക്കുന്ന നിര്‍ഗമന ജലത്തില്‍ രാസമാലിന്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നല്‍കി.കമ്പനി കടമ്പ്രയാറ്റിലേക്കും ചിത്രപുഴയിലേക്കും ഒഴുക്കിവിടുന്നത് അതിമാരകമായ രാസമാലിന്യങ്ങളാണെന്ന് ആരോപിച്ച് പ്രദേശവാസി എം എല്‍ ഗിരി നല്‍കിയ പരാതിയിലാണ് നടപടി. പുഴയിലേക്കിറങ്ങാന്‍ നിവൃത്തിയില്ലെന്നും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണെന്നും പരാതിയില്‍ പറയുന്നു. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പരത്തുന്ന രാസ മാലിന്യങ്ങളാണ് കമ്പനി ഒഴുക്കുന്നതെന്നും പരാതിയിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫോര്‍ട്ട്‌കൊച്ചി സബ്കലക്ടര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ അനേ്വഷണ റിപോര്‍ട്ടുകള്‍ വാങ്ങി.

നീറ്റാജലാറ്റിന്‍ കമ്പനി ജലാറ്റിന്‍ പെപ്പ്‌റ്റൈഡ്, ഡൈകാല്‍സ്യം ഫോസ്‌ഫേറ്റ്, സെക്കന്ററി പ്രോട്ടീന്‍, കൈറ്റോസാന്‍ തുടങ്ങിയവ ഉല്‍്പാദിപ്പിക്കുന്ന സ്ഥാപനമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 2018 മേയ് 16 ന് കമ്പനിയില്‍ പരിശോധന നടത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ജൂണ്‍ 30 വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. മാലിന്യം വേര്‍തിരിച്ച ശേഷമുള്ള വെള്ളം മണ്ണിനടിയിലുള്ള പൈപ്പിലൂടെയാണ് പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് സബ്കലക്ടര്‍ അറിയിച്ചു. പുഴയിലേക്ക് മാലിന്യം നേരിട്ട് ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല. എന്നാല്‍ മാലിന്യപ്ലാന്റ് സ്ഥിതിചെയ്യുന്ന ഭാഗത്ത് രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി വില്ലേജ് ഓഫീസര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.

Next Story

RELATED STORIES

Share it