നിപ: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ട് പേരെകൂടി ഡിസ്ചാര്‍ജ് ചെയ്തു; ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുന്നു

ഇനി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളവര്‍ നാലു പേരാണ്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മെഡിക്കല്‍ കോളജിലുള്ള ഒരു രോഗിയുടെ രണ്ടാം ഘട്ട സാമ്പിള്‍ പരിശോധനയ്ക്ക് ശേഖരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഒരു രോഗിയുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് ലഭിച്ചു

നിപ: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും  രണ്ട് പേരെകൂടി ഡിസ്ചാര്‍ജ് ചെയ്തു; ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുന്നു

കൊച്ചി: നിപ ബാധ സംശയത്തെ തുടര്‍ന്ന് കളമശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് പേരെകൂടി ഡിസ്ചാര്‍ജ് ചെയ്തു. ഇനി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളവര്‍ നാലു പേരാണ്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മെഡിക്കല്‍ കോളജിലുള്ള ഒരു രോഗിയുടെ രണ്ടാം ഘട്ട സാമ്പിള്‍ പരിശോധനയ്ക്ക് ശേഖരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഒരു രോഗിയുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് ലഭിച്ചു. ജില്ലയില്‍ മെയ്മാസത്തില്‍ സംഭവിച്ച 1798 മരണങ്ങളുടെ രേഖകള്‍ പൂര്‍ണമായും പരിശോധിച്ചു. നിപ സംശയിക്കത്തക്ക മരണങ്ങളൊന്നും കണ്ടെത്തിയില്ല. ഇന്ന് നാലായിരം പേര്‍ക്ക് നിപ രോഗ പ്രതിരോധ പരശീലനം നല്‍കി. ഇതേവരെ 30198 പേര്‍ക്കാണ് പരിശീലനം നല്‍കിയത്.

രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നതിനെത്തുടര്‍ന്ന് നിരീക്ഷണ പട്ടികയിലുണ്ടായിരുന്നവരില്‍ 47 പേരെ നിരീക്ഷണ കാലയളവായ 21 ദിവസം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്. ഇതില്‍ 52 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 231 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും തുടരുന്നു. 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോരുത്തരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കും. നിരീക്ഷണപട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിപ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ നടത്തും. നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും.രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ തുടര്‍ന്നും നടത്തും.

കണ്‍ ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും തുടരും. നിപ ചികില്‍സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ 11 ദിവസമായി നടന്നുവന്നിരുന്ന കോര്‍ കമ്മറ്റി കോര്‍ഡിനേഷന്‍ മീറ്റിംഗ് ഇന്നുകൊണ്ട് അവസാനിപ്പിച്ചു. പറവൂര്‍ സ്വദേശിയായ യുവാവിന് നേരത്തെ നിപാ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുനിന്ന് ഇന്ന് സാമ്പിളുകള്‍ ശേഖരിച്ചു.നിപയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമ്പിള്‍ ശേഖരണം.യുവാവിന്റെ വീടിനു സമീപം പറവൂര്‍ തുരുത്തിപ്പുറം മേഖലയില്‍ നിന്നാണ് വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചത്.

RELATED STORIES

Share it
Top