Kerala

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ ഇന്ന് അവലോകനയോഗം

വൈകുന്നേരം മൂന്നിനാണ് യോഗം ചേരുന്നത് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. നിപ ബാധ നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് ഇതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും.നിപ ബാധയുടെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു വരികയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് എറണാകുളം,തൃശൂര്‍,ഇടുക്കി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍  കൊച്ചിയില്‍ ഇന്ന് അവലോകനയോഗം
X

കൊച്ചി: എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവിന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് കൊച്ചിയില്‍ അവലോകന യോഗം ചേരും. വൈകുന്നേരം മൂന്നിനാണ് യോഗം ചേരുന്നത് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. നിപ ബാധ നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് ഇതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും.നിപ ബാധയുടെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു വരികയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് എറണാകുളം,തൃശൂര്‍,ഇടുക്കി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.ഇന്ന് സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ നിപയ്‌ക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളുകളില്‍ എത്തി ബോധവല്‍ക്കരണം നടത്തും. ഇതിനൊപ്പം രോഗബാധിതനായ യുവാവിന്റെ നാടായ പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടന്നു വരികയാണ്.

രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായിട്ടാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.നേരിയ തോതില്‍ മാത്രമെ പനിയുള്ളു. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേ സമയം പനി അടക്കമുള്ള ലക്ഷണങ്ങളുമായി കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഏഴു പേരുടെ രക്തം,സ്രവം എന്നിവയുടെ സാമ്പിളുകള്‍ ആലപ്പുഴ,പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നു വൈകുന്നേരമോ നാളെ രാവിലെയോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.നിപയുടെ ലക്ഷണം ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍ എന്നാല്‍ കൃത്യമായി ഉറപ്പാക്കുന്നതിനാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.രോഗബാധിതനായ യുവാവുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 314 പേരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്് ഇവര്‍ നിരീക്ഷണത്തിലാണ്.

Next Story

RELATED STORIES

Share it