Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി; അന്വേഷണം പരിതാപകരം

രാജ്കുമാറിനെ പാര്‍പ്പിച്ച ജയില്‍,ലോക്കപ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് കോടതി ചോദിച്ചു. സിസിടിവി പരിശോധിക്കേണ്ടെന്നാണ് അന്വഷണ സംഘത്തിന് ഉന്നത തലത്തില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശമെന്ന് മറുപടിയായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ ഉന്നതന്‍ ആരാണെന്ന് ചോദിച്ച കോടതി, അത് ആരായാലും അന്വേഷണത്തിന്റെ എബിസിഡി അറിയാത്ത ആളാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയ ഡോക്ടര്‍ മാരുടെ ഭാഗത്തും തെറ്റ് ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിനോടും കോടതി വിശദീകരണം തേടി

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി; അന്വേഷണം പരിതാപകരം
X

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും മുന്‍ എസ്‌ഐയുമായ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷപരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലിസ് അന്വേഷണത്തെ വിമര്‍ശിച്ചത്.സാമ്പത്തികത്തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാര്‍പ്പിച്ച ജയില്‍,ലോക്കപ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് കോടതി ചോദിച്ചു. സിസിടിവി പരിശോധിക്കേണ്ടെന്നാണ് അന്വഷണ സംഘത്തിന് ഉന്നത തലത്തില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശമെന്ന് മറുപടിയായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ ഉന്നതന്‍ ആരാണെന്ന് ചോദിച്ച കോടതി, അത് ആരായാലും അന്വേഷണത്തിന്റെ എബിസിഡി അറിയാത്ത ആളാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയ ഡോക്ടര്‍ മാരുടെ ഭാഗത്തും തെറ്റ് ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിനോടും കോടതി വിശദീകരണം തേടി. രാജ്കുമാറിനെ പോലിസ് ഹാജരാക്കിയപ്പോള്‍ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് പരാതി നല്‍കിയോ എന്നും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ എന്ത് നടപടി സ്വീകരിച്ചു എന്നുമാണ് മജിസ്‌ട്രേറ്റ് വിശദീകരണം നല്‍കേണ്ടത്. ഇപ്പോള്‍ ഉള്ള തെളിവുകള്‍ വെച്ച് പ്രോസിക്യൂഷന്റേത് വളരെ മോശം കേസ് ആണെന്ന് കോടതി അഭിപ്രായപ്പെട്ടു.ഊഹത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്‍പോട്ടു പോയാല്‍ വിചാരണ സമയത്തു വന്‍ തിരിച്ചടി നേരിടുമെന്ന് കോടതി ചുണ്ടിക്കാട്ടി.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്രമായി അന്വേഷിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.ഹരജി ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി എസ്പി ഉള്‍പ്പടെയുള്ള മേല്‍ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നെന്നും കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ എത്തിക്കുന്നത് വരെ രാജ്കുമാറിന് പരുക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. നിലവില്‍ ദേവികുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സാബു. കേസില്‍ ആകെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

Next Story

RELATED STORIES

Share it