Kerala

നെടുങ്കണ്ടം കസറ്റഡി മരണം: കേസിന്റെ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം

ക്രൈം ബ്രാഞ്ചിന്റെ കോട്ടയം എസ്പിയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം എസ്പിയായിരുന്നു. അന്വേഷണം സിബിഐക്കു വിട്ടു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നു കേസ് പരിഗണിച്ച കോടതി രേഖകള്‍ ഏറ്റെടുത്ത് അന്വേഷണം തുടരുന്നതിനു സിബിഐക്ക് അനുമതി നല്‍കി. രാജ്കുമാറിന്റെ ഭാര്യ വിജയയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു

നെടുങ്കണ്ടം കസറ്റഡി മരണം: കേസിന്റെ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി  നിര്‍ദ്ദേശം
X

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച കേസിന്റെ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കി. ക്രൈം ബ്രാഞ്ചിന്റെ കോട്ടയം എസ്പിയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം എസ്പിയായിരുന്നു. അന്വേഷണം സിബിഐക്കു വിട്ടു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നു കേസ് പരിഗണിച്ച കോടതി രേഖകള്‍ ഏറ്റെടുത്ത് അന്വേഷണം തുടരുന്നതിനു സിബിഐക്ക് അനുമതി നല്‍കി.

രാജ്കുമാറിന്റെ ഭാര്യ വിജയയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണനയിലിരിക്കവെയാണ് സര്‍ക്കാര്‍ സിബിഐ അന്വേ്വഷണം പ്രഖ്യാപിച്ചത്. പോലിസുകാര്‍ പ്രതികളായ കേസ് പോലിസ് തന്നെ അന്വേഷിച്ചാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ് കുമാറിന്റെ കൂടുംബം കോടതിയെ സമീപിച്ചത്. കേസ് ഒക്ടോബര്‍ 23നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂണ്‍ 21 ന് സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറാണ് മരിച്ചത്. രാജ്കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നു നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടയുള്ളവരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഇവരെ പിന്നീട് അറസ്റ്റു ചെയ്തിരുന്നു.

Next Story

RELATED STORIES

Share it