- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുങ്കണ്ടം കസ്റ്റഡിമരണം ആസൂത്രിതമെന്ന് പ്രതിപക്ഷം; നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി
കസ്റ്റഡി മരണത്തെ ന്യായീകരിക്കുന്നില്ലെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കസ്റ്റഡി മരണത്തില്‍ സംശയകരമായ സാഹചര്യമുണ്ട്. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം ആസൂത്രിതമാണെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. ഗൗരവകരമായ ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നെടുങ്കണ്ടത്ത് നടന്നത് ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പി ടി തോമസ് പറഞ്ഞു. എന്നാൽ, കസ്റ്റഡി മരണത്തെ ന്യായീകരിക്കുന്നില്ലെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കസ്റ്റഡി മരണത്തില്‍ സംശയകരമായ സാഹചര്യമുണ്ട്. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ പോലിസ് മര്‍ദ്ദനത്തെക്കുറിച്ച് മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡി മരണങ്ങള്‍ കൂടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നെടുങ്കണ്ടം കസ്റ്റഡി മരണം എഡിജിപി നേരിട്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















