Kerala

നെടുമ്പാശേരി കൊലപാതകം : അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്; ആറു പേര്‍ കസ്റ്റഡിയില്‍

കൊലപാതകം നടന്ന സ്ഥലത്തെ സിസി ടിവികളില്‍ നിന്നുമാണ് പ്രതികളെ സംബന്ധിച്ച തെളിവ് ശേഖരിച്ചത്. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയി (40)യെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.മൂന്നംഗ സംഘം ബിനോയിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്നുപേരാണ് ആക്രമത്തില്‍ നേരിട്ട് പങ്കെടുത്തത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ എറണാകുളം ജില്ല വിട്ടെന്ന് സൂചനയെ തുടര്‍ന്ന് അന്വേഷണം ഇതര ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

നെടുമ്പാശേരി കൊലപാതകം : അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്; ആറു പേര്‍ കസ്റ്റഡിയില്‍
X

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സഹായികളെന്നു സംശയിക്കുന്ന സുഹൃത്തുക്കളായ ആറുപേരെ ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന സ്ഥലത്തെ സിസി ടിവികളില്‍ നിന്നുമാണ് പ്രതികളെ സംബന്ധിച്ച തെളിവ് ശേഖരിച്ചത്. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയി (40)യെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നംഗ സംഘം ബിനോയിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മൂന്നുപേരാണ് ആക്രമത്തില്‍ നേരിട്ട് പങ്കെടുത്തത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ എറണാകുളം ജില്ല വിട്ടെന്ന് സൂചനയെ തുടര്‍ന്ന് അന്വേഷണം ഇതര ജില്ലകളിലേക്കും വ്യാപിപ്പിച്ചു. അത്താണി സ്വദേശി ബിനു എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയില്‍ അത്താണി ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം. സമീപത്തെ ബാറില്‍നിന്നും മദ്യപിച്ചിറങ്ങിയ ബിനോയിയെ റോഡില്‍ കാത്തുനിന്ന പ്രതികള്‍ വളഞ്ഞിട്ട് വെട്ടുകയായിരുന്നു. അക്രമികളെ കണ്ടയുടന്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബിനോയിയുടെ നേതൃത്വത്തില്‍ നേരത്തെയുണ്ടായിരുന്ന അത്താണി ബോയ്സ് എന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് പ്രതികള്‍. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Next Story

RELATED STORIES

Share it