Kerala

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച ഒന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു

എയര്‍ കസ്റ്റംസ് ഇന്റലിജന്റസ്,കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.കൊച്ചി, കോഴിക്കോട്,തൃശൂര്‍ സ്വദേശികളായ രണ്ടു വനിതാ യാത്രക്കാരികള്‍ അടക്കം മൂന്നു പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 58 ലക്ഷം രൂപ വിലവരുമെന്ന് കസറ്റംസ് അധികൃതര്‍ അറിയിച്ചു

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച ഒന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു
X

കൊച്ചി:നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റസ്,കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ചേര്‍ന്ന് പിടികൂടി.കൊച്ചി, കോഴിക്കോട്,തൃശൂര്‍ സ്വദേശികളായ രണ്ടു വനിതാ യാത്രക്കാരികള്‍ അടക്കം മൂന്നു പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 58 ലക്ഷം രൂപ വിലവരുമെന്ന് കസറ്റംസ് അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ക്വാലാലംപൂരില്‍ നിന്നും എത്തിയ എയര്‍ ഏഷ്യ വിമാനത്തിലെ കോഴിക്കോട് സ്വദേശിനിയായ യാത്രക്കാരിയുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 750 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത് .ഇതേ വിമാനത്തില്‍ എത്തിയ കൊച്ചി സ്വദേശിനിയായ യാത്രക്കാരിയില്‍ നിന്നും 250 ഗ്രം സ്വര്‍ണ്ണം പിടികൂടി. സ്വര്‍ണ്ണവളകളായിട്ടാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് . കൈയ്യിലും കാലിലും സ്വര്‍ണ്ണവളകള്‍ ധരിച്ചതിനു ശേഷം അതിന്റെ മുകളില്‍ വസ്ത്രം ഇട്ടിരിക്കുകയായിരുന്നു .ദുബായില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 750 ഗ്രാം സ്വര്‍ണ്ണം പിടിക്കുടി . ചെറിയ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാക്കി പാന്റ്‌സിന്റെ അകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്

Next Story

RELATED STORIES

Share it