Kerala

കാല്‍പാദത്തിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍

ദുബായില്‍ നിന്ന് മസ്‌കറ്റ് വഴി എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ പിണറായി സ്വദേശിയായ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.ഇയാളില്‍ നിന്നും 930 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് 27 ലക്ഷം രൂപയോളം വിലവരും

കാല്‍പാദത്തിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍
X

കൊച്ചി: കാല്‍പാദത്തിനടിയില്‍ സ്വര്‍ണ മിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ നെടുമ്പാശ്ശേരി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയില്‍. ദുബായിയില്‍ നിന്ന് മസ്‌കറ്റ് വഴി എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ പിണറായി സ്വദേശിയായ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.ഇയാളില്‍ നിന്നും 930 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് 27 ലക്ഷം രൂപയോളം വിലവരും. തന്റെ കാല്‍പാദത്തിനടിയില്‍ സ്വര്‍ണ മിശ്രിതം പാക്കറ്റ് രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it