Kerala

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

15 ലക്ഷത്തോളം രൂപ വില വരുന്ന അര കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി ഹസ്രത് ആണ് പിടിയിലായത്.465.50 ഗ്രാം തൂക്കം വരുന്ന നാല് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍.15 ലക്ഷത്തോളം രൂപ വില വരുന്ന അര കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി ഹസ്രത് ആണ് പിടിയിലായത്.465.50 ഗ്രാം തൂക്കം വരുന്ന നാല് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. എല്‍ഇ.ഡി ലൈറ്റിനകത്ത് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. റിയാദില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹസ്രത്

Next Story

RELATED STORIES

Share it