Kerala

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

രണ്ട് കേസുകളിലായാണ് ഒരു കിലോയോളം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. 750 ഗ്രാം തൂക്കം വരുന്ന നാല് തങ്ക വളകള്‍ എമിഗ്രേഷന്‍ ഭാഗത്തെ ശുചിമുറിയില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. പെര്‍ഫ്യൂം ബോട്ടിലിന്റേയും ഇന്‍സ്ട്രുമെന്റ് ബോക്സിന്റേയും അകത്ത് ചെറുകഷണങ്ങളാക്കി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 250 ഗ്രാം സ്വര്‍ണം യാത്രക്കാരനില്‍ നിന്നും പിടികൂടി

നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ട് കേസുകളിലായാണ് ഒരു കിലോഗ്രാമോളം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. 750 ഗ്രാം തൂക്കം വരുന്ന നാല് തങ്ക വളകള്‍ എമിഗ്രേഷന്‍ ഭാഗത്തെ ശുചിമുറിയില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. ഫ്ളഷ് ടാങ്കിന്റെ പുഷ് പ്ലെയ്റ്റ് തുറന്ന് അതിനകത്ത് വച്ച ശേഷം വീണ്ടും ഫിറ്റ് ചെയ്തിരിക്കുകയായിരുന്നു. ഇത് കൊണ്ടുവന്ന യാത്രക്കാരനെ കണ്ടെത്താനായില്ല. ഒളിപ്പിച്ച സ്വര്‍ണം ജീവനക്കാരോ, മറ്റ് യാത്രക്കാരോ മുഖേന പുറത്തെത്തിക്കാനാണെന്ന് കരുതുന്നു.സിസിടിവി കാമറ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ആളെ കണ്ടെത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് 250 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശേരിയില്‍ എത്തിയത്. സ്വര്‍ണം ചെറുകഷണങ്ങളാക്കി പെര്‍ഫ്യൂം ബോട്ടിലിന്റേയും ഇന്‍സ്ട്രുമെന്റ് ബോക്സിന്റേയും അകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇയാള്‍.

Next Story

RELATED STORIES

Share it