Kerala

നെടുമ്പാശേരിയില്‍ 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

ദുബായില്‍നിന്നു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി ചെന്നൈയിലേക്കു പോകാന്‍ എത്തിയ സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ് ലെറ്റില്‍നിന്നാണു ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ 2.75 കിലോ സ്വര്‍ണം പിടികൂടിയത്.റിയാദില്‍നിന്നു കൊളൊബോ വഴി നെടുമ്പാശേരിയില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ പക്കല്‍നിന്നു 32 ലക്ഷം രൂപയുടെ 750 ഗ്രാം സ്വര്‍ണമിശ്രിതവും പിടികൂടി

നെടുമ്പാശേരിയില്‍ 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി
X

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. ദുബായില്‍നിന്നു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി ചെന്നൈയിലേക്കു പോകാന്‍ എത്തിയ സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ് ലെറ്റില്‍നിന്നാണു ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ 2.75 കിലോ സ്വര്‍ണം പിടികൂടിയത്. ഈ സ്വര്‍ണം കൊച്ചിയില്‍നിന്നു ചെന്നൈയിലേക്ക് ആഭ്യന്തര യാത്രക്കാരനായി കയറുന്ന ആള്‍ക്ക് പരിശോധനകള്‍ കൂടാതെ ചെന്നൈ വഴി പുറത്ത് ഇറയ്ക്കാന്‍ കഴിയും. ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നതിനായിരിക്കണം ടോയ്ലൈറ്റില്‍ സ്വര്‍ണം ഒളിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം.

ഇതു സംബന്ധിച്ച് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. റിയാദില്‍നിന്നു കൊളൊബോ വഴി നെടുമ്പാശേരിയില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ പക്കല്‍നിന്നു 32 ലക്ഷം രൂപയുടെ 750 ഗ്രാം സ്വര്‍ണമിശ്രിതവും പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണു പിടികൂടിയത്. നെടുമ്പാശേരിയില്‍നിന്ന് എമിറൈസ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാന്‍ എത്തിയ പാലക്കാട് സ്വദേശിനിയായ യാത്രക്കാരിയുടെ ചെക്കിംഗ് ബാഗില്‍നിന്നാണു 32 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടായത്. പട്ടാമ്പിയില്‍നിന്ന് ഒരാള്‍ വിദേശ കറന്‍സി കൈമാറിയതാണന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി എയര്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it