Kerala

രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍

വിദേശ വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന 820 ഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. പിടിയിലായവര്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശികളാണ് ആണ്.ഇവരില്‍ രണ്ടുപേര്‍ ദോഹക്കും ഒരാള്‍ കോലാലംപൂരിനു ആണ് ടിക്കറ്റ് എടുത്തിരുന്നത്

രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍
X

കൊച്ചി: രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍.വിദേശ വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന 820 ഗ്രാം നെറ്റ്പാംസെറ്റമിന്‍ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. പിടിയിലായവര്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശികളാണ് ആണ്.ഇവരില്‍ രണ്ടുപേര്‍ ദോഹക്കും ഒരാള്‍ ക്വാലാലംപൂരിനുമാണ് ടിക്കറ്റ് എടുത്തിരുന്നത്.ക്വാലാലംപൂരിലേക്ക് പോകാനെത്തിയ യാത്രക്കാരനെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു രണ്ടു പേരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.തുടര്‍ന്ന് ഇവരെയും പിടികൂടുകയായിരുന്നു.മയക്ക് മരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. രണ്ടുപേര്‍ 300 ഗ്രാം വീതം മയക്കുമരുന്നും ഒരാള്‍ 220 ഗ്രാം മയക്കുമരുന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നത്.സിഐഎസ്എ.ഫിന്റെസഹായത്തോടെ കസ്റ്റംസ് പിടികൂടിയ ഇവരെ തുടരന്വേഷണത്തിന് ആയി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറി.




Next Story

RELATED STORIES

Share it