Kerala

നെടുമ്പാശേരിയില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

രണ്ട് കേസുകളിലായി് ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത് . പിടികൂടിയ സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ 53 ലക്ഷത്തോളം രൂപ വില വരും. സൗദിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയില്‍ നിന്നും മുക്കാല്‍ കിലോ സ്വര്‍ണവും ബഹ്‌റിനില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നും അര കിലോ സ്വര്‍ണവുമാണ് പിടികൂടിയത്

നെടുമ്പാശേരിയില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
X

കൊച്ചി:നെടുമ്പാശേരി രാജ്യന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ട് കേസുകളിലായി് ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത് . പിടികൂടിയ സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ 53 ലക്ഷത്തോളം രൂപ വില വരും.

സൗദിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയില്‍ നിന്നും മുക്കാല്‍ കിലോ സ്വര്‍ണവും ബഹ്‌റിനില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നും അര കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.മലപ്പുറം സ്വദേശി ഇലക്ട്രിക്കല്‍ കെറ്റിലിന്റെ കേബിളിനകത്തെ കോപ്പര്‍ മാറ്റി ഇവിടെയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മെഷറിംഗ് ടേപ്പിനകത്തുമാണ് സ്വര്‍ണം ഒളിപ്പിച്ചത്.

Next Story

RELATED STORIES

Share it