Kerala

നെടുമ്പാശ്ശേരി വഴി കടത്തുവാന്‍ ശ്രമിച്ച 1815 ഗ്രാം സ്വര്‍ണ്ണം പിടികൂടി

വിദേശത്ത് നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെത്തിയത്കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 1.47 കോടി രൂപയുടെ സ്വര്‍ണ്ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടിയിരുന്നു

നെടുമ്പാശ്ശേരി വഴി കടത്തുവാന്‍ ശ്രമിച്ച 1815 ഗ്രാം സ്വര്‍ണ്ണം പിടികൂടി
X

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 1815 ഗ്രാം സ്വര്‍ണ്ണം പിടികൂടി. വിദേശത്ത് നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെത്തിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന തിരൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 1250 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.ബ്രെഡ് മേക്കറിന്റെ അകത്തെ 'മോട്ടോറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശിയില്‍ നിന്നും അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 565 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. മൂന്നു കവറുകളിലായി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണ മിശ്രിതം കടത്തുവാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 1.47 കോടി രൂപയുടെ സ്വര്‍ണ്ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടിയിരുന്നു. ദുബായില്‍ നിന്നും നെടുമ്പാശേരിവഴി ചെന്നൈയിലേയ്ക്ക് പോകുവാന്‍ എത്തിയ സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ്ലെറ്റില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. ഈ സ്വര്‍ണ്ണം കൊച്ചിയില്‍ നിന്നും ചെന്നൈയിലേയ്ക്ക് ആഭ്യന്തര യാത്രക്കാരനായി കയറുന്ന ആള്‍ക്ക് പരിശോധനകള്‍ കൂടാതെ ചെന്നൈ വഴി പുറത്ത് ഇറയ്ക്കുവാന്‍ കഴിയും. ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനായിരിക്കണം ടൊയ്ലൈറ്റില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. റിയാദില്‍ നിന്നും കൊളംബോ വഴി കൊച്ചിയില്‍ വന്നിറങ്ങിയ ആളില്‍ നിന്നും 32 ലക്ഷം രൂപ വിലവരുന്ന 750 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it