പക്ഷിയിടിച്ചു; യന്ത്രം തകരാറിലായ നെടുമ്പാശേരി-ദുബായ് വിമാനം തിരികെയിറിക്കി

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ദുബയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ഐ എക്‌സ് 435 ാം നമ്പര്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്

പക്ഷിയിടിച്ചു; യന്ത്രം തകരാറിലായ നെടുമ്പാശേരി-ദുബായ് വിമാനം തിരികെയിറിക്കി

കൊച്ചി:നെടുമ്പാശേരിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പക്ഷിയിടിച്ചു. ഇതേ തുടര്‍ന്ന് യന്ത്രം തകരാറിലായ വിമാനം തിരികെ ഇറക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ദുബയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ഐ എക്‌സ് 435 ാം നമ്പര്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്.തുടര്‍ന്ന് വിമാനത്തിന്റെ യന്ത്രം തകരാറിലായതോടെ അടിയന്തരമായി വിമാനം തിരികെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നും പുറത്തിറക്കി. വിമാനത്തിന്റെ യന്ത്രതകരാര്‍ പരിഹരിച്ച ശേഷം ഇതേ വിമാനത്തില്‍ തന്നെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വിമാനത്തിലോ യാത്രക്കാരെ കയറ്റി വിടുമെന്ന്് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top